Beetroot Benefits

ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഇത് മിക്കവരെയും ആകർഷിക്കുന്നതിന്റെ പ്രധാന കാരണം അതിന്റെ നിറം തന്നെയാണ് കേട്ടോ. ബീറ്റ്‌റൂട്ടിന് ഈ കടുത്ത നിറം നൽകുന്നത് ബീറ്റനിൻ എന്ന ഘടകമാണ്.

Ajitha Kumari
Sep 28,2023
';

പോഷകസമൃദ്ധം:

പോഷകസമൃദ്ധമായ ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട് എന്നത് എത്രപേർക്ക് അറിയാം. ബീറ്റ്‌റൂട്ടിനെ പറ്റി ധാരാളം കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാവുന്നവർ വളരെ ചുരുക്കമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മറ്റ് സംയുക്തങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

';

കൊഴുപ്പ് കുറവാണ്

ഇതിൽ കൊഴുപ്പ് കുറവാണ് അതുപോലെ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ്. മാത്രമല്ല ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മാരകമായ രോഗങ്ങൾക്കെതിരായ പോരാട്ടത്തിന് ഉത്തമമാണ്. ഇതിന് അധിക വിലയൊന്നുമില്ല

';

ക്യാൻസറിനെ പ്രതിരോധിക്കും:

ബീറ്റ്‌റൂട്ടിൽ ബീറ്റാസയാനിൻ അടങ്ങിയിട്ടുണ്ട് ഇത് കടുത്ത പർപ്പിൾ-ചുവപ്പ് നിറം നൽകുന്നതിന് മാത്രമല്ല, ക്യാൻസറിനെയും പ്രത്യേകിച്ച് മൂത്രാശയ കാൻസറിനെ ചെറുക്കാനുള്ള ശക്തിയും ശരീരത്തിന് നൽകുന്നു. കാൻസർ രോഗികളിലെ ക്ഷീണവും കീമോതെറാപ്പിയുടെ മറ്റ് പാർശ്വഫലങ്ങളും നിയന്ത്രിക്കാനും ബീറ്റ്‌റൂട്ടിന് കഴിയും.

';

ഹൈപ്പർടെൻഷൻ അകറ്റാൻ:

ബീറ്റ്റൂട്ടിൽ ഉയർന്ന അളവിലുള്ള നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥ നൈട്രിക് ഓക്സൈഡാക്കി മാറ്റുന്നു. രക്തചംക്രമണം ധമനികളിലും സിരകളിലും ചെലുത്തുന്ന സമ്മർദ്ദം മൂലമാണ് ഹൈപ്പർടെൻഷൻ ഉണ്ടാകുന്നത്.

';

ഊർജം മെച്ചപ്പെടുത്താൻ:

പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണത്തിന് മികച്ച ആരോഗ്യ ഗുണങ്ങളുണ്ട്. പോഷകഗുണങ്ങൾ കാരണം ആരോഗ്യം വർദ്ധിപ്പിക്കുവാൻ ബീറ്റ്‌റൂട്ട് വളരെയധികം നല്ലതാണ്. അത്‌ലറ്റിക് പ്രകടനം വർദ്ധിപ്പിക്കുന്നതിനും ബീറ്റ്റൂട്ട് സപ്ലിമെന്റേഷൻ നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

';

കുടലിന്റെ ആരോഗ്യം

കുടലിന്റെ ആരോഗ്യത്തിനും പരിപാലനത്തിനും ആവശ്യമായ അമിനോ ആസിഡായ ഗ്ലൂട്ടാമൈനിന്റെ ഏറ്റവും സമ്പന്നമായ ഉറവിടമാണ് ബീറ്റ്റൂട്ട്. നാരുകളാൽ സമ്പുഷ്ടമായ ബീറ്റ്‌റൂട്ട് ദഹനത്തിനും നല്ലതാണ്.

';

ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ:

ബീറ്റ്റൂട്ട് നൈട്രേറ്റുകളാൽ സമ്പുഷ്ടമായതിനാൽ ബീറ്റ്റൂട്ട് കഴിക്കുന്നത് നിങ്ങളുടെ രക്തപ്രവാഹത്തിൽ നിന്ന് ദോഷകരമായ സംയുക്തങ്ങൾ നീക്കം ചെയ്യുന്നതിലൂടെ വീക്കം കുറയ്ക്കാൻ സഹായിക്കും.

';

VIEW ALL

Read Next Story