ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് ബദാം എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ?
ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും രോഗപ്രതിരോധ സംവിധാനത്തിന്റെയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ഇ. വിറ്റാമിന്‍ ഇയുടെ നല്ല ഉറവിടമാണ് ബദാം.
ബദാമിൽ നിരവധി ഗുണങ്ങളാണ് ഉള്ളതെങ്കിലും അധികമായാൽ അമൃതും വിഷം എന്ന് പറയുമ്പോലെ എത്ര പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങളാണെങ്കിലും അവ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഏതൊരു ഭക്ഷണ വസ്തുവിന്റെയും പരമാവധി ഗുണം ലഭിക്കാന്‍ ബാലന്‍സിംഗ് ആവശ്യമാണ്. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകള്‍ക്കും പോഷകങ്ങളുടെ അസന്തുലിതാവസ്ഥയ്ക്കും കാരണമാകും.
ബദാം അമിതമായി കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് അറിയാം. വിറ്റാമിന്‍ ഇയുടെ ഉറവിടമാണ് ബദാം. എങ്കിലും അമിതമായി ബദാം കഴിക്കുന്നത് വിറ്റാമിന്‍ ഇ വിഷബാധയ്ക്ക് കാരണമാകും. അതിനാല്‍ അവ യുക്തമായ അളവില്‍ മാത്രം കഴിക്കണം. അല്ലെങ്കിൽ വയറുവേദന, വയറിളക്കം, മറ്റ് ദഹനപ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണം.
വിറ്റാമിന്‍ ഇ രക്തം കട്ടപിടിക്കുന്നതില്‍ ഇടപെടുന്നതിനാല്‍ ഇത് രക്തസ്രാവത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇത് ദുര്‍ബലമായ പ്രതിരോധശേഷിയിലേക്ക് നയിക്കും. ഇത് നിങ്ങള്‍ക്ക് അണുബാധക്കുള്ള സാധ്യത വര്‍ധിപ്പിക്കും.
ധാരാളം കലോറിയും കൊഴുപ്പും ഉള്ളതിനാല്‍ തന്നെ അധികമായി ബദാം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കും. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി മിതമായ അളവില്‍ ബദാം കഴിക്കുന്നത് പ്രധാനമാണ്.
ബദാം അധികം കഴിക്കുന്നത് കിഡ്‌നി സ്റ്റോണുകൾ ഉണ്ടാക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റിക് ആസിഡ് നിങ്ങളുടെ ശരീരത്തിലെ കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ ആഗിരണത്തെ ബാധിക്കും.
ബദാം പോഷകസമൃദ്ധമായ ലഘുഭക്ഷണമാണെങ്കിലും അമിതമായ ഉപഭോഗം മറ്റ് പോഷകങ്ങളുടെ ലഭ്യത കുറയ്ക്കുന്നതിന് കരണമായേക്കും. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വിവിധ പോഷകങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതുപോലെ ബദാം കഴിക്കുന്നത് ചിലർക്ക് കടുത്ത അലര്‍ജിക്കും കാരണമാകും.