വെറും 10 മിനിറ്റ് മാത്രം മതി നമുക്ക് വീട്ടിലിരുന്ന് ബ്ലീച്ച് ചെയ്യാൻ.
ഇതിനായി 5 സ്പൂൺ അരി രാത്രിയിൽ കുതിർക്കാൻ വയ്ക്കുക
ഒരു ഇടത്തരം തക്കാളിയുടെ പകുതിയെടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക
4 സ്പൂൺ കട്ട തൈരും അതും പുളിക്കാത്തത് 2 സ്പൂൺ നാരങ്ങാ നീരും എടുക്കുക
ഇനി കുതിർക്കാൻ വച്ചിരുന്ന അരി വെള്ളത്തോടൊപ്പം മിക്സിയിൽ ഇടുക ഒപ്പം തക്കാളിയും നാരങ്ങാ നീരും തൈരും ചേർത്തു കൊടുക്കുക.
ഇത് നല്ലതുപോലെ പേസ്റ്റാക്കി അരച്ചെടുത്ത ശേഷം ഇതിനെ നന്നായി അരിച്ചെടുക്കുക.
ശേഷം ഇതിലേക്ക് കസ്തൂരി മഞ്ഞളിന്റെ പൊടി ചേർക്കുക
ഇനി ഇതിലേക്ക് രണ്ടുസ്പൂൺ കടലമാവ് കൂടി ചേർക്കുക. ശേഷം ഈ മിശ്രിതം നന്നായി ചേർത്ത് യോജിപ്പിക്കുക.
ആഴ്ചയിൽ 3 ദിവസം വീതം നിങ്ങൾക്ക് ഈ പാക്ക് മുഖത്തിടാം. ഈ പാക്ക് പുരികത്തിലും പുരട്ടരുത്.
ഇത് നിങ്ങൾക്ക് മുഖത്തിന്റെ കരുവാളിപ്പ് മാറ്റാനും, മുഖത്തെ കറുത്ത പാടുകൾ മങ്ങുന്നതിനും നല്ലതാണ്.