Cinnamon Health Benefits: നമ്മുടെ അടുക്കളയില്‍ സുലഭമായി കാണുന്ന ഒന്നാണ് സിന്നമണ്‍ അഥവാ കറുവാപ്പട്ട. ഇന്ത്യന്‍ പാചകത്തില്‍ കറുവാപ്പട്ടയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്
അടുക്കളയിലെ മാന്ത്രികന് എന്നാണ് കറുവാപ്പട്ട അറിയപ്പെടുന്നത്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ മൂലമാണ് ഇത്തരമൊരു പേര് ഈ സുഗന്ധവ്യഞ്ജനത്തിന് വന്നുചേര്‍ന്നത്.
ഇത് പൊതുവേ സ്വാദിനും മണത്തിനുമായി ഉപയോഗിയ്ക്കുന്നുവെങ്കിലും ആരോഗ്യപരമായി പല ഗുണങ്ങളും നല്കുന്ന ഒന്നു കൂടിയാണ് കറുവാപ്പട്ട.
. ദഹനം, മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു
പ്രമേഹരോഗികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നു
പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
എല്ലാ അലർജി സാഹചര്യങ്ങളിലും ഉപയോഗപ്രദമാണ്
PMS, ആർത്തവ വേദന എന്നിവ കുറയ്ക്കുന്നു
കറുവാപ്പട്ടയുടെ ഗുണങ്ങള്‍ നന്നായി ലഭിക്കാന്‍ വെള്ളം തിളപ്പിച്ചു രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് നല്ലത്. കാല് ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് ഒന്നര ഗ്ലാസ് വെള്ളത്തിലിട്ട് ഇത് ഒരു ഗ്ലാസ് ആകുന്നതു വരെ തിളപ്പിയ്ക്കുക, ഇത് ചെറുചൂടോടെ കുടിയ്ക്കാം.
ജലദോഷം പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധി കൂടിയാണിത്. ഇത് ദിവസവും രാവിലെ കുടിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നല്കുന്നു.