ആര്യവേപ്പ് എന്നാല്‍, ഒരു സമ്പൂര്‍ണ്ണ ഔഷധശാല എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. അതിനു കാരണമുണ്ട്. അത്രയധികം ഗുണങ്ങളാണ് ഈ ചെടിയ്ക്കുള്ളത്.
വേപ്പിലയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വേപ്പിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ മുഖക്കുരു, ചർമ്മത്തിലെ ചൊറിച്ചിൽ, പ്രാണികളുടെ കടി, എക്സിമ, വളംകടി, പൊള്ളലേറ്റാൽ ഉണ്ടാകുന്ന സങ്കീർണതകൾ എന്നിവയുൾപ്പെടെ നിരവധി ചർമ്മ അണുബാധകളെ ചെറുക്കാൻ കഴിയും. വേപ്പില വെറും വയറ്റിൽ കഴിയ്ക്കുന്നത് കൊണ്ടുള്ള ചർമ്മത്തിനും മുടിക്കും ആരോഗ്യത്തിനും ലഭിക്കുന്ന ഗുണങ്ങൾ ഏറെയാണ്
വേപ്പില കഴിക്കുന്നത് ശിരോചർമ്മത്തിന്‍റെ ആരോഗ്യത്തിനും മുടി വളർച്ചയ്ക്കും സഹായിക്കുന്നു. വേപ്പിന്റെ ആന്റിഫംഗൽ ഗുണങ്ങൾ ശിരോചർമ്മത്തിലെ അണുബാധകളെ ചെറുക്കാൻ സഹായിക്കും.
വെറും വയറ്റിൽ വേപ്പില കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു ഇത് ദഹനം മെച്ചപ്പെടുത്താനും പോഷകങ്ങൾ ആഗിരണം ചെയ്യാനും അനിവാര്യമാണ്. ഒപ്പം, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കുന്നു.
വേപ്പിൽ അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങൾ പല്ലുകളും മോണകളും ആരോഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കുന്നു. ഈ ഇലകളിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ വായയിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനും നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വേപ്പില സഹായകമാണ്. വേപ്പിൽ ധാരാളം ഫ്ലേവനോയിഡുകളും ഗ്ലൈക്കോസൈഡുകളും അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരമാവധി നിയന്ത്രിക്കാൻ സഹായിക്കും.