Sweet Corn Benefits

ധാരാളം വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും നാരുകളും അടങ്ങിയ ആരോഗ്യകരമായ ഒരു ധാന്യമാണ് സ്വീറ്റ് കോൺ അഥവാ ചോളം. ഇത് ഡയറ്റിൽ ഉൾപ്പെടുത്തിയാൽ നിരവധി ആരോഗ്യ ഗുണങ്ങൾ ശരീരത്തിന് ലഭിക്കും.

Zee Malayalam News Desk
Aug 23,2024
';

ആരോ​ഗ്യ ​ഗുണങ്ങൾ

വൈറ്റമിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി ചോളത്തിൽ അടങ്ങിയിരിക്കുന്നു. ഫോളേറ്റിന്റെ ഉറവിടമായ ചോളം ഗർഭിണികൾക്ക് ഏറെ നല്ലതാണ്. സ്വീറ്റ് കോൺ കഴിക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

';

ദഹനം

ഭക്ഷ്യനാരുകൾ ധാരാളമായി അടങ്ങിയ ചോളം ദഹനത്തിന് സഹായിക്കുന്നു. മലബന്ധം തടയാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും ചോളം കഴിക്കുന്നത് നല്ലതാണ്.

';

ഹൃദയാരോ​ഗ്യം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച ഭക്ഷണമാണ് ചോളം. ചോളത്തിൽ നാരുകൾ ധാരാളമടങ്ങിയതിനാൽ കൊളസ്ട്രോൾ കുറയ്ക്കുകയും രക്തത്തിലെ പഞ്ചാസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

';

നേത്രാരോ​ഗ്യം

ല്യൂട്ടിൻ, സീസാന്തിൻ തുടങ്ങിയ നിരോക്സീകാരികൾ ചോളത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിനുണ്ടാകുന്ന സമ്മർദത്തിൽ നിന്ന് സംരക്ഷിക്കുകയും തിമിരം, മക്യുലാർ ഡീജനറേഷൻ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

';

ചർമ്മം

സ്വീറ്റ് കോണിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ബി 1, ബി 3, സി എന്നിവ ചർമ്മാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. ചർമത്തിന് ക്ഷതമേൽപ്പിക്കുന്ന, പ്രായമാകുന്നതിന് കാരണമാകുന്ന ഫ്രീറാഡിക്കലുകളോട് പൊരുതി ആരോഗ്യമുള്ള ചർമം ലഭിക്കുന്നതിന് ഇവ സഹായിക്കുന്നു.

';

ശരീരഭാരം

ചോളത്തിൽ കൊഴുപ്പും കാലറിയും കുറവാണ്. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഭക്ഷണമാണിത്. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാകാനും ചോളം സഹായിക്കുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story