കസ്റ്റാർഡ് ആപ്പിളിന്റെ ഗുണങ്ങൾ
രോഗപ്രതിരോധ സംവിധാനം മികച്ചതാക്കുന്നതിന് സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും കസ്റ്റാർഡ് ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.
കസ്റ്റാർഡ് ആപ്പിളിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
കാൻസർ തടയാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ കസ്റ്റാർഡ് ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.
കസ്റ്റാർഡ് ആപ്പിളിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
കസ്റ്റാർഡ് ആപ്പിളിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല.
കസ്റ്റാർഡ് ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മികച്ചതാക്കാൻ സഹായിക്കുന്നു.