കുട്ടികൾക്ക് മുരിങ്ങയുടെ ഗുണങ്ങൾ
മുരിങ്ങ വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പുഷ്ടമാണ്. ഇവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
മുരിങ്ങ ബീറ്റാ കരോട്ടിന്റെ നല്ല ഉറവിടമാണ്. മികച്ച കാഴ്ചശക്തിക്ക് ഇത് സഹായിക്കുന്നു.
വിളർച്ച തടയാൻ ആവശ്യമായ ഇരുമ്പിന്റെ മികച്ച ഉറവിടമാണ് മുരിങ്ങ.
പ്രോട്ടീന്റെ നല്ല ഉറവിടമാണ്. ഇത് ശരീരത്തിന്റെ ആരോഗ്യകരമായ വളർച്ചയിൽ പങ്ക് വഹിക്കുന്നു.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യത്തിന്റെ നല്ല ഉറവിടമാണ് മുരിങ്ങ.
മുരിങ്ങ നാരുകളുടെ നല്ല ഉറവിടമാണ്. ഇത് ദനഹവ്യവസ്ഥ മികച്ചതായി നിലനിർത്തുന്നു.
മുരിങ്ങയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും.