മാറിയ ഭക്ഷണരീതിയിൽ പലരുടേയും ഇഷ്ട ഭക്ഷണത്തിൽ ഒന്നാണ് സാൻവിച്ച്.
കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പടുന്ന സാൻവിച്ചിൽ കലോറി കൂടുതൽ ആണ്.
എല്ലാ ദിവസവും സാൻഡ്‌വിച്ചുകൾ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഹാനികരമാണ്.
സാൻഡ്‌വിച്ചുകളിൽ പലപ്പോഴും മയോണൈസ് അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു.
സാൻഡ്‌വിച്ചിൽ സോഡിയം കൂടുതലുള്ള മാംസവും ചീസും ഉൾപ്പെടുന്നു, ഇത് ശരീരത്തിലെ ജലം നഷ്ടപ്പെടുത്തും.
ബ്രൗൺ ബ്രെഡ് സാൻഡ്‌വിച്ചുകൾ ഒരിക്കലും കഴിക്കരുത് അവയിൽ നിറം ചേർക്കാൻ സാധ്യതയുണ്ട്, ഒന്നുകിൽ മൾട്ടി-ഗ്രെയിൻ അല്ലെങ്കിൽ ആട്ട ബ്രെഡ് തിരഞ്ഞെടുക്കുക.
വൈറ്റ് ബ്രെഡുകളിൽ പൊട്ടാസ്യം ബ്രോമേറ്റും ഗ്ലൂറ്റനും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ കുഴപ്പത്തിലാക്കും.
ദിവസവും സാൻഡ്‌വിച്ച് കഴിക്കുന്നത് ഷുഗർ പ്രശ്‌നങ്ങൾക്ക് കാരണമാകും.
ദിവസവും സാൻഡ്‌വിച്ച് കഴിക്കുമ്പോൾ ശരീരഭാരം കൂടാനും സാധ്യതയുണ്ട്.
ഹൃദയത്തിന് ഹാനികരമായ ചീസും മയോന്നൈസും അടങ്ങിയതാണ് സാൻഡ്‌വിച്ചുകൾ.
ദിവസവും സാൻഡ്‌വിച്ച് കഴിക്കുന്നത് മലബന്ധത്തിന് കാരണമാകുമെന്നതിനാൽ ബ്രെഡ് നിങ്ങളുടെ വയറിനെ അസ്വസ്ഥമാക്കും.