ദിവസത്തിൽ ഒരു ചായയെങ്കിലും കുടിക്കാത്തവർ വിരളമായിരിക്കും അല്ലെ? ചായ കുടിക്കുന്നത് നല്ലതാണെന്ന് ചിലരും എന്നാൽ അല്ലെന്ന് മറ്റു ചിലരും പറയാറുണ്ട്.
എന്നാൽ ചായയെ നിസംശയം ആരോഗ്യകരമായ പാനീയമാക്കി മാറ്റിയാലോ? അതെ... നമ്മുടെ അടുക്കളയിലെ സുഗന്ധ വ്യഞ്ജനങ്ങളും കൂട്ടുകളും മതിയാകും.
വിശപ്പിനെ നിയന്ത്രിച്ച് ശരീരഭാരം കുറച്ചും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഈ ചായകൾ സൂപ്പറാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ കറുവപ്പട്ടയ്ക്ക് കഴിയും. ഇൻസുലിന്റെ സംവേദന ക്ഷമത മെച്ചപ്പെടുത്തി മധുരം കഴിക്കാനുള്ള പ്രവണത കുറയ്ക്കാൻ ഇത് ബെസ്റ്റാണ്. ഒരു കഷ്ണം കറുവപ്പട്ട അല്ലെങ്കിൽ അറ ടീസ്പൂൺ പൊടി ചൂട് വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്തൽ മതി ചായ റെഡി.
ഇഞ്ചിയ്ക്ക് ശരീരത്തിലെ അധിക കലോറിയെ ദഹിപ്പിച്ചു കളയാനുള്ള ശേഷിയുണ്ട്. മാത്രമല്ല ദഹന പ്രക്രിയയയും നിയന്ത്രിക്കും. ഇഞ്ചി ചെറുതായി ഗ്രേറ്റ് ചെയ്തോ അല്ലെങ്കിൽ കഷ്ണങ്ങളായി മുറിച്ച ശേഷമോ വെള്ളത്തിലിട്ടു തിളപ്പിച്ച് ചായ തയാറാക്കാം
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിനിൽ ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാനും ഇത് ബെസ്റ്റാണ് ഒപ്പം ആരോഗ്യത്തിനും. മഞ്ഞൾ, കുരുമുളക് ഇവ പാലിനൊപ്പം ചേർത്ത് തിളപ്പിച്ച് ഗോൾഡൻ മിൽക്ക് എന്ന ചായ തയാറാക്കാം.
ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഒരു സുഗന്ധ വ്യഞ്ജനമാണ് കുരുമുളക്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. തിളച്ച വെള്ളത്തിൽ ഒരു നുള്ള് കുരുമുളക് പൊടി ചേർത്ത് ചായ തയാറാക്കാം. മധുരത്തിനായി തേനും ചെറുനാരങ്ങാ നീരും ചേർക്കാവുന്നതാണ്.
ഈ ചായക്ക് അമിതമായി ഭക്ഷണം കഴിക്കുന്നതു നിയന്ത്രിക്കാനുള്ള കഴിവുണ്ട്. മാത്രമല്ല ഇത് ദഹനത്തെ സഹയിക്കുകയും ചെയ്യും. വെള്ളത്തിൽ ഒരു ടീ സ്പൂൺ പെരുംജീരകം ചേർത്ത് തിളപ്പിച്ച് ചായ തയ്യാറാക്കാം.
ശാരീരഭാരം കുറയുന്നതിന് ഈ ചായ പൊളിയാണ്. ദിവസവും ജീരകം കഴിക്കുന്നത് ശരീരത്തിലെ അധിക കലോറികളെ ഇല്ലാതെയാക്കാൻ സഹായിക്കും. കൂടാതെ ദഹനം സുഗമമാക്കും. തിളച്ച വെള്ളത്തിൽ ജീരകം ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക.