നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം തു
ടക്കത്തില്‍ തന്നെ മുന്‍ ചാമ്പ്യന്‍മാരെ വിറപ്പിച്ചുകളഞ്ഞു. 13 ഓവര്‍ പിന്നിടുമ്പോഴേക്കും വിദര്‍ഭയുടെ മുന്‍നിരയിലെ മൂന്ന് ബാറ്റര്‍മാരെയാണ് കേരള ബൗളര്‍മാര്‍ തിരിച്ചയച്ചത്.
എംഡി നിധീഷ് ആണ് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചത്. ആദ്യ നാല് ഓവറുകള്‍ മെയ്ഡന്‍ ആക്കി മാറ്റിയ നിധീഷ് രണ്ട് വിക്കറ്റുകളും വീഴ്ത്തി. കളി തുടങ്ങി രണ്ടാം പന്തില്‍ പാര്‍ത്ഥ് രെഖാഡെയെ വിക്കറ്റിന് മുന്നില്‍ കുടുക്കിക്കൊണ്ടായിരുന്നു തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ പോലും ചേര്‍ക്കുന്നതിന് മുമ്പെ ആയിരുന്നു ഇത്. ഏഴാം ഓവറില്‍ സൂപ്പര്‍ ബാറ്റര്‍ ദര്‍ശന്‍ നാല്‍ക്കണ്ടെയും നിധീഷിന് മുന്നില്‍ കീഴടങ്ങി. ബൗണ്ടറിയില്‍ ബേസിലിന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം.
സെമി ഫൈനലില്‍ കളിക്കാത്ത യുവതാരം ഈഡന്‍ ആപ്പിള്‍ ടോം ആണ് കേരളത്തിന് വേണ്ടി മൂന്നാം വിക്കറ്റ് വീഴ്ത്തിയത്. ക്രീസില്‍ സ്ഥിരത നേടിക്കൊണ്ടിരിക്കുകയായിരുന്ന ധ്രുവ് ഷോറെയെ ആണ് ഈഡന്‍ പുറത്താക്കിയത്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്റെ ഫുള്‍ ലെങ്ത് ഡൈവിലാണ് ഷോറെയാണ് പുറത്തായത്. അഞ്ച് ഓവറില്‍ രണ്ട് മെയ്ഡന്‍ സഹിതമായിരുന്നു ഈഡന്റെ വിക്കറ്റ് കൊയ്ത്ത്.
ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ഇത് ഈഡന്റെ മൂന്നാമത്തെ മത്സരം മാത്രമാണ്. 19 വയസ്സുള്ള ഈ പത്തനംതിട്ടക്കാരന്‍ രണ്ട് കളികളില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നായി ഏഴ് വിക്കറ്റുകളാണ് നേടിയിരുന്നത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ വേഗത്തില്‍ പന്തെറിയുന്ന ഈഡന്‍ മികച്ച ഒരു ഓള്‍റൗണ്ടര്‍ കൂടിയാണ്. സെമിയില്‍ കളിക്കാനിറങ്ങിയ പുതുമുഖ താരം വരുണ്‍ നായനാര്‍ക്ക് പകരക്കാരനായിട്ടാണ് ഈഡനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. സെമിയില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി വരുണ്‍ ആകെ സ്വന്തമാക്കിയത് 11 റണ്‍സ് മാത്രമായിരുന്നു. എന്തായാലും ഫൈനലില്‍ ഈഡനെ ഇറക്കാനുള്ള തീരുമാനം മികച്ചതായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ പ്രകടനം.
ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലില്‍ എത്തുന്നത്. മലയാളി താരം കരുണ്‍ നായര്‍ മികച്ച ഫോമില്‍ വിദര്‍ഭയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. രണ്ട് തവണ രഞ്ജി ട്രോഫി നേടിയ വിദര്‍ഭ, കഴിഞ്ഞ തവണ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു. കഴിഞ്ഞ തവണ ഫൈനലില്‍ തോല്‍പിക്കപ്പെട്ട മുംബൈ ആണ് അവര്‍ ഇത്തവണ സെമി ഫൈനലില്‍ തോല്‍പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.