Kerala vs Vidarbha Ranji Trophy Final: ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും; രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയെ നേരിടും

ചരിത്രം കുറിക്കാനാണ് കേരളത്തിന് ചുണക്കുട്ടികൾ ഇന്ന് കളത്തിലിറങ്ങുന്നത്. വിജയച്ചാൽ കേരളത്തിന് ഇത് ആദ്യ കീരിടമായിരിക്കും.   

Written by - Zee Malayalam News Desk | Last Updated : Feb 26, 2025, 07:26 AM IST
  • രാവിലെ 9.30നാണ് മത്സരം തുടങ്ങുക.
  • ടൂർണമെന്റിൽ തോൽവികൾ അറിയാതെ രണ്ട് ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്.
  • ആദ്യ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം മത്സരത്തിനിറങ്ങുന്നത്.
Kerala vs Vidarbha Ranji Trophy Final: ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും; രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയെ നേരിടും

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ ചരിത്രം കുറിക്കാൻ കേരളം ഇന്നിറങ്ങുകയാണ്. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ കേരളം ഇന്ന് വിദര്‍ഭയെ നേരിടും. രാവിലെ 9.30നാണ് മത്സരം തുടങ്ങുക. ടൂർണമെന്റിൽ തോൽവികൾ അറിയാതെ രണ്ട് ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. ആദ്യ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈയോട് പരാജയപ്പെട്ട വിദർഭ ഇത്തവണ ആ കിരീടം സ്വന്തമാക്കാനുറച്ചാണ് എത്തുന്നത്. ജിയോ ഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാൻ സാധിക്കും.

അതേസമയം കഴിഞ്ഞ മല്‍സരങ്ങളില്‍ കളിച്ച ടീമില്‍ നിന്നും കേരളം കാര്യമായ മാറ്റങ്ങള്‍ വരുത്താനിടയില്ലെന്നാണ് റിപ്പോർട്ട്. സല്‍മാന്‍ നിസാർ, മുഹമ്മദ് അസറുദ്ദീൻ, ജലജ് സക്‌സേന എന്നിവരടക്കമുള്ള മധ്യനിര ഉൾപ്പെടെ മികച്ച ഫോമിലാണുള്ളത്. തുടരെയുള്ള വിജയങ്ങൾ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും. ബൗളിങ്ങില്‍ എം ഡി നിധീഷും ജലജ് സക്‌സേനയും ആദിത്യ സര്‍വാതെയുമാണ് കേരളത്തിന്റെ പ്രതീക്ഷയും കരുത്തും. 

Also Read: Virat Kohli: ഏകദിനത്തിൽ ചരിത്രം കുറിച്ച് വിരാട് കോഹ്ലി; തകർത്തത് സച്ചിൻ്റെ റെക്കോർഡ്

 

2018, 2019 വർഷങ്ങളിൽ കപ്പുയർത്തിയ ടീമാണ് വിദർഭ. കഴിഞ്ഞ വർഷം റണ്ണേഴ്സ് അപ്പായി. യാഷ് റാഥോഡ്, ഹര്‍ഷ് ദുബെ, ക്യാപ്റ്റന്‍ അക്ഷയ് വാഡ്കര്‍, അഥര്‍വ്വ ടൈഡെ, മലയാളി താരം കരുണ്‍ നായര്‍ തുടങ്ങിയവരുടെ കരുത്തിലാണ് വിദർഭ ഇറങ്ങുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News