ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ അഭിമാന നേട്ടവുമായി ഇന്ത്യക്കാരനായ ദൊമ്മരാജു ഗുകേഷ്. 9 പോയിന്റുമായി മുന്നിലെത്തിയാണ് 17 കാരനായ ഗുകേഷ് ടൂർണ്ണമെന്റ് ചാമ്പ്യനായത്. ഇതോടെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയെന്ന നേട്ടവും ദൊമ്മരാജു ഗുകേഷ് രസ്ഥമാക്കിയിരിക്കുകയാണ്. ടൊറൊന്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോകാം മൂന്നാം നമ്പർ താരമായ അമേരിക്കയുടെ ഹിക്കാരു നക്കാമുറിയെ സമനിലയിൽ നിർത്തിക്കൊണ്ടാണ് ഗുകേഷ് കിരീടം കരസ്ഥമാക്കിയത്.
ലോക ചെസ് ചാമ്പ്യന്റെ എതിരാളിയെ നിശ്ചയിക്കുന്ന മത്സരം കൂടിയാണ് കാൻഡിഡേറ്റസ് ചെസ്. ഇതോടെ 2024ലെ ലോക ചാമ്പ്യൻഷിപ്പ് കിരീടത്തിനായുള്ള മത്സരത്തിൽ 17 കാരനായ ഗുകേഷ് ഡിംഗ് ലിറനെ നേരിടും. 2014 വിശ്വനാഥൻ ആനതിനു ശേഷം ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ഗുകേഷ്. മാഗ്നസ് കാൾസണും ഗാരി കാസ്പറോവും ലോക ചാമ്പ്യന്മാർ ആകുമ്പോൾ 22 വയസ്സ് ആയിരുന്നു.ലോക ചാമ്പ്യൻഷിപ്പിന്റെ തീയ്യതിയും വേദിയം ഇതുവരെ തീരുമാനിച്ചിട്ടില്ല. കാന്‍ഡിഡേറ്റ്സ് ചെസ്സിൽ വിജയിക്കുന്നയാൾക്ക് 48 ലക്ഷത്തോളം രൂപ സമ്മാനം ലഭിക്കും. രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നയാൾക്ക് 28.6 ലക്ഷം രൂപയും. മൂന്നാമന് 21.5 ലക്ഷം രൂപയും ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.