Maha Shivratri Horoscope: ശിവരാത്രി ദിവസമാണ് ഇന്ന്. ഈ ദിവസം മേടം മുതൽ മീനം വരെയുള്ള 12 രാശികൾക്കും എന്തൊക്കെ ഫലങ്ങളാണ് ഭഗവാൻ ശിവൻ നൽകുകയെന്ന് നോക്കാം.
മേടം രാശിക്കാര്‍ക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമായിരിക്കും. ജോലിഭാരം കുറയുകയും ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യും. ഇന്നത്തെ ദിവസം നിങ്ങളെ തേടി സന്തോഷകരമായ വാർത്തകൾ വന്നെത്തും. സാമ്പത്തിക ബാധ്യതകളിൽ നിന്ന് മോചനം ലഭിക്കും. അതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.
ഇടവം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷം നിറയുന്ന ദിവസമായിരിക്കും ഇന്ന്. പുതിയ തൊഴില്‍ അവസരങ്ങള്‍ വന്നെത്തും. പ്രതിസന്ധികളെ മറികടക്കാനാകും. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാനാകും. ഒരു കാര്യത്തിലും മറ്റുള്ളവരെ ആശ്രയിക്കാതെ മുന്നേറാൻ സാധിക്കും.
മിഥുനം രാശക്കാർ തൊഴിൽ രംഗത്ത് കൂടുതൽ ശ്രദ്ധ പുലർത്തേണ്ട ദിവസമാണിന്ന്. ഉത്തരവാദിത്തതോടെ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബിസിനസിലും നഷ്ടം നേരിടാനുള്ള സാധ്യതയുണ്ട്. മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഇന്ന് ജീവിതത്തിൽ സംഭവിച്ചേക്കാം.
കര്‍ക്കടകം രാശിക്കാർക്ക് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. തൊഴിൽ രംഗത്ത് കൃത്യമായ രീതിയിൽ പ്രവർത്തിച്ചാൽ നല്ല ഫലങ്ങൾ ലഭിക്കും.
ചിങ്ങം രാശിക്കാർക്ക് ഈ ദിവസം കരിയറില്‍ നേട്ടങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും. സുഹൃത്തുക്കളിൽ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കന്നി രാശിക്കാർക്ക് ജോലി സ്ഥലത്ത് സഹപ്രവർത്തകരിൽ നിന്നും പിന്തുണയുണ്ടാകും. ആരെങ്കിലും പണം കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരികെ ലഭിക്കും. ബിസിനസിൽ ലാഭം നേടാനാകും.
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതായിരിക്കും. കടം വാങ്ങുന്നത് ഒഴിവാക്കുക. ദേഷ്യം കുറയ്ക്കാൻ ശ്രമിക്കുക. നിങ്ങളുടെ എടുക്കുന്ന തീരുമാനങ്ങൾ മികച്ചതായിരിക്കും.
വൃശ്ചികം രാശിക്കാർ ഇന്ന് അവർക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ സാധിക്കും. എന്നാൽ ജോലികൾ ധൃതി പിടിച്ച് ചെയ്യാതിരിക്കു. ബിസിനസിൽ നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.
ധനു രാശിക്കാർക്ക് ഇന്ന് മാതാപിതാക്കളുടെ അനുഗ്രഹമുണ്ടാകും. ഇത് പലവിധ നേട്ടങ്ങളും നൽകും. ആരോഗ്യപ്രശ്നങ്ങൾ മാറും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും.
മകരം രാശിക്കാർക്ക് ഇന്ന് കുടുംബത്തിലെ പ്രശ്നങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലി സ്ഥലത്ത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയില്ല. നിങ്ങൾ ചെയ്യുന്ന ജോലി പ്രശംസിക്കപ്പെടും.
കുംഭം രാശിക്കാർക്ക് ഇന്ന് സമ്മിശ്രഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ബിസിനസിൽ ലാഭം കൊയ്യും.
മീനം രാശിക്കാർക്ക് ഇന്ന് അവരുടെ കഠിനാധ്വാനത്തിനൊത്തുള്ള ഫലം കിട്ടിയെന്ന് വരില്ല. പണം ചെലവഴിക്കുന്ന കാര്യത്തിൽ ശ്രദ്ധ പുലർത്തുക. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. ബിസിനസിൽ ലാഭമുണ്ടാക്കാനാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)