Guru Chandra Yuti 2025: ഗജകേസരി യോഗത്താൽ മാർച്ച് മുതൽ ഇവർക്ക് സുവർണ്ണ കാലം; ലഭിക്കും നേട്ടങ്ങളുടെ ചാകര!

Powerful Gajakesari Yoga 2025: ജ്യോതിഷ പ്രകാരം ഒരാളുടെ ജാതകത്തിൽ ലഗ്നത്തിലും നാലാം ഭാവത്തിലും പത്താം ഭാവത്തിലും വ്യാഴവും ചന്ദ്രനും ഒരുമിച്ചാൽ ഉണ്ടാകുന്ന ഒരു അടിപൊളി യോഗമാണ് ഗജകേസരി യോഗം.

Guru Chandra Yuti 2025: ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ രാശിചക്രം രണ്ടര ദിവസത്തിലൊരിക്കൽ മാറും.

1 /12

ജ്യോതിഷ പ്രകാരം ഒരാളുടെ ജാതകത്തിൽ ലഗ്നത്തിലും നാലാം ഭാവത്തിലും പത്താം ഭാവത്തിലും വ്യാഴവും ചന്ദ്രനും ഒരുമിച്ചാൽ ഉണ്ടാകുന്ന ഒരു അടിപൊളി യോഗമാണ് ഗജകേസരി യോഗം. ഇത് ചന്ദ്രനും വ്യാഴവും ഉന്നതമായ രാശിയിലാകുമ്പോഴാണ് രൂപപ്പെടുന്നത്

2 /12

Gajakesari Rajayoga 2025: ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ രാശിചക്രം രണ്ടര ദിവസത്തിലൊരിക്കൽ മാറും. ഈ സമയം ഇത് ഏതെങ്കിലും ഗ്രഹവുമായി സംയോജനം ഉണ്ടാക്കും. എന്നാൽ വ്യാഴം ഒരു വർഷത്തിൽ ഒരിക്കലാണ് രാശി മാറ്റുന്നത്.

3 /12

നിലവിൽ ദേവഗുരു വ്യാഴം ഇടവത്തിലെ സ്ഥിതി ചെയ്യുന്നു, മെയ് വരെ ഇവിടെ തുടരും. മാർച്ച് 5 ന് ചന്ദ്രനും ഇടവ രാശിയിൽ പ്രവേശിക്കും. വ്യാഴവും ചന്ദ്രനും ഇടവ രാശിയിൽ എത്തുന്നതിലൂടെ ശക്തമായ ഗജകേസരി രാജയോഗം സൃഷ്ടിക്കും. ഇത് പല രാശിക്കാരുടേയും ഭാഗ്യം തെളിയിക്കും.

4 /12

ജ്യോതിഷ പ്രകാരം ഗജകേസരി യോഗം എന്നാൽ ആനപ്പുറത്ത് സഞ്ചരിക്കുന്ന സിംഹം എന്നാണ് അർത്ഥം. ഈ യോഗത്തിൽ ചന്ദ്രൻ വ്യാഴം, ബുധൻ, ശുക്രൻ എന്നിവയുമായി ചേർന്ന് നിൽക്കുന്നു. വ്യാഴം, ബുധൻ, ശുക്രൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ കേന്ദ്രത്തിൽ ചന്ദ്രൻ ആണെങ്കിൽ വ്യക്തിയുടെ ജാതകത്തിൽ ഗജകേസരിയോഗം ഉണ്ടാക്കും. അല്ലെങ്കിൽ ജാതകത്തിൽ വ്യാഴവും ചന്ദ്രനും ലഗ്നത്തിലും നാലാം ഭാവത്തിലും പത്താം ഭാവത്തിലും ഒരുമിച്ചാൽ ഈ യോഗം രൂപപ്പെടും. ചന്ദ്രനോ വ്യാഴമോ പരസ്പരം ഉന്നതമായ രാശിയിലാണെങ്കിലും ഈ യോഗം രൂപപ്പെടും. ഗജകേസരി രാജയോഗത്തിലൂടെ മിന്നിത്തിളങ്ങുന്ന ആ രാശികളെ നമുക്ക് ഇന്നറിയാം...

5 /12

മേടം (Aries): ഗജകേസരി രാജയോഗം ജനങ്ങൾക്ക് ശുഭപ്രതീക്ഷ നൽകും. ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും, വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് പുതിയ അവസരങ്ങൾ ഉടലെടുക്കും, ആത്മവിശ്വാസം വർധിക്കും, കുടുംബത്തോടൊപ്പം നല്ല സമയം ഉണ്ടാകും, ജോലി ചെയ്യുന്നവർക്ക് നിരവധി തൊഴിലവസരങ്ങൾ ലഭിക്കും.

6 /12

ഇടവം (Taurus): ഈ രാശിയിലാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്.  ഇത്തരമൊരു സാഹചര്യത്തിൽ ഇവർക്ക് വൻ നേട്ടങ്ങൾ ലഭിക്കും. പുതിയ വരുമാന മാർഗങ്ങൾ തുറക്കും. ആത്മീയതയോടുള്ള ചായ്‌വ് വർദ്ധിക്കും, വിദേശ യാത്രയ്ക്ക് പോകാൻ അവസരം, തൊഴിൽ മേഖലയിൽ നല്ല സ്വാധീനം ഉണ്ടാകും, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, പണവുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധ്യത.

7 /12

മിഥുനം (Gemini): ഗജകേസരി രാജയോഗം ഇവർക്കും വലിയ നേട്ടങ്ങൾ നൽകും. വിദേശയാത്രയ്ക്ക് അവസരം, ജീവിതത്തിൽ സന്തോഷം, തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയസാധ്യത, കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുകിട്ടും. നിങ്ങൾക്ക് ഒരു പുതിയ ബിസിനസ് ആരംഭിക്കാം അല്ലെങ്കിൽ നിങ്ങളുടെ പഴയ ബിസിനസ്സ് വിപുലീകരിക്കാം, അവിവാഹിതരുടെ വിവാഹം നടക്കും.

8 /12

കർക്കടകം (Cancer): മാർച്ചിൽ രൂപംകൊണ്ട ഗജകേസരി രാജയോഗം ഇവരുടെ ഭാഗ്യം തെളിയിക്കും. ജോലിയിൽ ശമ്പളവർദ്ധനവോടെ സ്ഥാനക്കയറ്റത്തിന് സാധ്യത, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. നിക്ഷേപത്തിന് അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി ശക്തമാകും. ആരോഗ്യം നന്നായിരിക്കും, കരിയറിലെ പുരോഗതിക്കുള്ള വഴികൾ തെളിയും, ബിസിനസിൽ ലാഭവും പുതിയ ഡീലുകളും ലഭിക്കും.

9 /12

കന്നി (Virgo): ഗജകേസരി രാജയോഗം ഇവർക്കും ശുഭകരമായിരിക്കും. അപ്രതീക്ഷിത ധന നേട്ടം, ആഗ്രഹം സാധിക്കും, തൊഴിലിലും ജോലിയിലും വിജയം, പ്രണയ ജീവിതം നല്ലതായിരിക്കും, പങ്കാളിയുമായുള്ള ബന്ധം ശക്തമാകും, കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാകും, ആരോഗ്യം നന്നായിരിക്കും.

10 /12

മീനം (Pisces): ഈ രാശിക്കാർക്കും ഗജകേസരി രാജയോഗം ഗുണം ചെയ്യും. ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് വ്യാഴ-ചന്ദ്ര സംഗമം നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് പ്രശസ്തിക്കൊപ്പം വളരെയധികം ബഹുമാനവും ലഭിക്കും, ജീവിക്കാനുള്ള മാർഗം കണ്ടെത്താം. തൊഴിൽ മേഖലയിലും ധാരാളം നേട്ടങ്ങൾ ഉണ്ടാകും, ബിസിനസിൽ നിങ്ങൾ സൃഷ്ടിച്ച ആശയം വിജയിക്കും, കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും.

11 /12

കുംഭം (Aquarius): ഈ രാശിക്കാർക്കും ഗജകേസരി രാജയോഗം വളരെയധികം ഗുണം ചെയ്യും. ഈ രാശിയുടെ നാലാം ഭാവത്തിൽ വ്യാഴ-ചന്ദ്ര സംയോജനം നടക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർ ആഡംബര ജീവിതം നയിക്കുകയും സുഖസൗകര്യങ്ങൾ വർദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ മുഴുവൻ ശ്രദ്ധയും നിങ്ങളുടെ കരിയറിൽ കേന്ദ്രീകരിക്കും, അതിൽ നിന്ന് നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ ജോലിയെ അഭിനന്ദിക്കുകയും പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്യും. നിങ്ങളുടെ വീട് പുതുക്കിപ്പണിയുകയോ വസ്തു വാങ്ങുകയോ വാഹനം വാങ്ങുകയോ ചെയ്യാം, കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കാൻ സാധിക്കും, ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

12 /12

വൃശ്ചികം (Scorpio): ഈ രാശിയിൽ ഏഴാം ഭാവത്തിൽ വ്യാഴ-ചന്ദ്ര സംയോജനം സംഭവിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും മികച്ച വിജയത്തോടെ പുരോഗതി കൈവരിക്കാൻ കഴിയും, കരിയറിൻ്റെ കാര്യത്തിൽ ഗജകേസരി രാജയോഗം നിങ്ങൾക്ക് ഭാഗ്യം നൽകും, നിങ്ങൾ ചെയ്യുന്ന പരിശ്രമം കൊണ്ട് മാത്രമേ നിങ്ങൾക്ക് വിജയം നേടാൻ കഴിയൂ. വ്യാപാര രംഗത്തും നല്ല ലാഭം ഉണ്ടാകും. പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസ്സിൽ വലിയ ലാഭം, സ്വാധീനമുള്ള ആളുകളുമായി നിങ്ങൾക്ക് നല്ല ബന്ധം ഉണ്ടാകും, ഒരു പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഈ കാലയളവ് പ്രയോജനകരമായിരിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola