കഴിഞ്ഞ ദിവസത്തെ റെക്കോർഡ് കുതിപ്പിന് ശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ കുറവ്.
ഒരു പവൻ സ്വർണത്തിന് എത്ര രൂപ നൽകേണ്ടി വരും. ഇന്നത്തെ സ്വർണ, വെള്ളി നിരക്കുകൾ നോക്കാം......
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞു.
പവന് 200 രൂപ കുറഞ്ഞതോടെ കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 64,400 രൂപയാണ് നൽകേണ്ടത്. ഇന്നലെ 64,600 രൂപയായിരുന്നു.
ഇന്നലെ പവന് 160 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്. അടുത്ത ദിവസം 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി ഇന്ന് സ്വര്‍ണവില കുറഞ്ഞത്.
ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ വിറ്റഴിക്കലും ലാഭമെടുക്കലും നടന്നതാണ് വില കുറയാന്‍ കാരണമായി പറയപ്പെടുന്നത്.
22 കാരറ്റ് ഗ്രാമിന് 25 രൂപ കുറഞ്ഞ് 8050 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 6620 രൂപയായിട്ടുണ്ട്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാൻ ജ്വലറിയിൽ പോകുന്നവർക്ക് 69500 രൂപ വരെ ചെലവ് വന്നേക്കും. അതേസമയം പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1300 മുതൽ 2600 രൂപ വരെ കുറച്ചുള്ള സംഖ്യ ഒരു പവന് കിട്ടിയേക്കും.
ജ്വല്ലറികള്‍ മാറുമ്പോള്‍ മൂല്യം കുറയുന്നു. പഴയ സ്വര്‍ണം രണ്ട് മുതല്‍ നാല് ശതമാനം വരെ വില കുറച്ചാണ് മിക്ക ജ്വല്ലറികളും തിരിച്ചെടുക്കുന്നത്. അതിനാൽ പഴയ സ്വര്‍ണം വാങ്ങിയ ജ്വല്ലറികളില്‍ തന്നെ വില്‍ക്കുന്നത് ഉയര്‍ന്ന മൂല്യം കിട്ടാന്‍ കാരണമാകും.
വെള്ളിനിരക്കിലും ഇന്ന് കുറവുണ്ടായി. കേരളത്തിൽ വെള്ളിയുടെ വില ഗ്രാമിന് 2 രൂപ കുറഞ്ഞ് 105 രൂപയായി.