Chanakya Niti: അധികമായാൽ സത്യസന്ധതയും ദോഷം; വെല്ലുവിളികളോട് പൊരുതി വിജയം നേടണോ? ഈ തന്ത്രങ്ങൾ ജീവിതത്തിൽ പ്രയോഗിക്കൂ...

1 /7

സത്യസന്ധത ജീവിതത്തില്‍ അത്യാവശ്യമായി വേണ്ട ഗുണമാണെങ്കിലും അമിതമായാല്‍ സത്യസന്ധതയും ദോഷം ചെയ്യുമെന്ന് ചാണക്യന്‍ പറയുന്നു. വളഞ്ഞുപുളഞ്ഞു വളരുന്ന മരങ്ങളെക്കാൾ നേരേ വളരുന്ന മരങ്ങളാണ് ആദ്യം വെട്ടിനീക്കപ്പെടുക. അതുപോലെ സത്യസന്ധരായ ആളുകള്‍ പെട്ടെന്ന് വഞ്ചിതരാക്കപ്പെടുമെന്ന് ചാണക്യനീതിയിൽ പറയുന്നു. 

2 /7

ഏതൊരു കാര്യവും ചെയ്യുന്നതിന് മുമ്പ് മൂന്ന് ചോദ്യങ്ങൾ സ്വയം ചോദിച്ച് അതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കണമെന്ന് ചാണക്യൻ പറയുന്നു. എന്തിന് വേണ്ടി ഞാന്‍ ഈ കാര്യം ചെയ്യണം, അതിന്റെ പരിണിതഫലങ്ങള്‍ എന്തെല്ലാമായിരിക്കും, അതില്‍ വിജയിക്കുമോ എന്നീ മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നത്  ആ ദൗത്യത്തെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ സഹായിക്കുന്നു. 

3 /7

മാറ്റങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. അതിനാൽ മാറ്റത്തിന് തയ്യാറാകണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. മാറ്റത്തിന് മുമ്പില്‍ ഭയപ്പെടാതിരിക്കുക. ഭയം വിജയത്തിന്റെ ശത്രുവാണ്. അതിനാൽ ഭയം അടുത്തുവരുമ്പോള്‍ തന്നെ ധീരതയാല്‍ അതിനെ നേരിടണം. 

4 /7

ജീവിത വിജയത്തിന് ഒരുമ ഏറ്റവും പ്രധാനമാണ്. ഒരുമയ്ക്ക് വില നല്‍കുകയും ഒറ്റക്കെട്ടായി മുന്നേറാന്‍ ശ്രമിക്കുകയും ചെയ്യുക. അതുപോലെ മറ്റുള്ളവരുടെ തെറ്റുകളിൽ നിന്ന് പാഠം പഠിക്കണമെന്ന് ചാണക്യൻ പറയുന്നു. അവർ വരുത്തിയ  തെറ്റുകളെ മനസ്സിലാക്കി അവ ആവർത്തിക്കാതിരിക്കുക. 

5 /7

ഒരു വ്യക്തിയെ സംബന്ധിച്ച ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ് അച്ചടക്കം ഉണ്ടായിരിക്കുക എന്നത്. ഒരു കാര്യം സംസാരിക്കുന്നതിന് മുമ്പ് നൂറ് തവണ ആലോചിക്കുക. ആ സംസാരം ആവശ്യമാണോ, മറ്റുള്ളവരെ അത് വേദനിപ്പിക്കുമോ, അത് സത്യമാണോ എന്നുള്ള കാര്യങ്ങള്‍ ചിന്തിക്കുക. 

6 /7

വിദ്യാഭ്യാസത്തെ ആത്മസുഹൃത്തായി കാണണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമാണ്. വിദ്യാഭ്യാസമുള്ളവര്‍ സമൂഹത്തില്‍ എന്നും ആദരിക്കപ്പെടും. യുവത്വത്തേക്കാളും സൗന്ദര്യത്തേക്കാളും വിദ്യാഭ്യാസവും അറിവും വിലമതിക്കപ്പെടുന്നു. 

7 /7

ഏതൊരു സൗഹൃദത്തിലും ചില നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ടായിരിക്കുമെന്നത് യാഥാർത്ഥ്യമാണ്. അതിനാൽ സുഹൃത്തുക്കളെ കണ്ണടച്ച് വിശ്വസിക്കരുതെന്ന് ചാണക്യൻ പറയുന്നു. ചാണക്യന്റെ ഈ ഉപദേശങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് പ്രവർത്തിച്ചാൽ കര്‍മ്മരംഗത്ത് ശോഭിക്കാനും വിജയിക്കാനും സാധിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola