Shiva Yoga on Maha Shivratri: മഹാശിവരാത്രിയിലെ ശിവയോഗം; പരിശ്രമങ്ങൾക്ക് ഇരട്ടിനേട്ടം, ഭാ​ഗ്യം തെളിയും രാശികൾ ഇവർ!

ശിവരാത്രി ദിവസമായ ഇന്ന് ശിവയോ​ഗം രൂപപ്പെട്ടിരിക്കുകയാണ്. ഒരേ രാശിയിൽ ബുധനും സൂര്യനും എത്തിയതോടെ ബുധാദിത്യ യോ​ഗവും രൂപപ്പെട്ടു. ഇത് കൂടാതെ മറ്റ് നിരവധി ശുഭയോ​ഗങ്ങളും ഇന്ന് രൂപപ്പെട്ടിരിക്കുകയാണ്. 

 

1 /7

ഇടവം, ചിങ്ങം, തുലാം, വൃശ്ചികം, കുംഭം എന്നീ രാശികൾക്ക് ഈ ശുഭയോ​ഗങ്ങളാൽ ഭാ​ഗ്യം വന്നെത്തും. വിശദമായി അറിയാം.  

2 /7

ഇടവം രാശിക്കാർക്ക് അവരുടെ പ്രവർത്തികളിൽ പൂർണ വിജയം നേടാനാകും. ജോലികൾ വളരെ വേ​ഗത്തിൽ പൂർത്തിയാക്കാനാകും. സമൂഹത്തിൽ ബഹുമാനവും അം​ഗീകാരവും നേടാനാകും. ബിസിനിസിൽ ലാഭം നേടാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയം. മേലുദ്യോ​ഗസ്ഥരുടെ പിന്തുണ ലഭിക്കും. ആരോ​ഗ്യ പ്രശ്നങ്ങൾ മാറും.   

3 /7

ചിങ്ങം രാശിക്കാർക്ക് എല്ലാ മേഖലയിൽ പുരോ​ഗതിയും വിജയവും നേടാൻ സാധിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിതത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൽ ഒഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.   

4 /7

തുലാം രാശിക്കാരുടെ കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ബഹുമാനവും അംഗീകാരവും ലഭിക്കും. ആ​ഗ്രഹങ്ങൾ സഫലമാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ജോലിയിൽ പ്രമോഷനും ബിസിനസിൽ ലാഭവുമുണ്ടാകും. ഇത് വരുമാനം വർധിക്കാൻ കാരണമാകും.  

5 /7

വൃശ്ചികം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. കായിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്.   

6 /7

കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണിന്ന്. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കുടുംബ ജീവിതത്തിൽ സന്തോഷം നിറയും. ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടതായി വരും. ഇതിലൂടെ നേട്ടമുണ്ടാക്കാനാകും. പുതിയ വാഹനമോ, വസ്തുവോ വാങ്ങാൻ അവസരമുണ്ടാകും.   

7 /7

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola