Guru Chandra Yuti: ചന്ദ്രനും വ്യാഴവും കൂടിച്ചേർന്ന് ഗജകേസരി യോഗം രൂപപ്പെടുകയാണ്. മാര്‍ച്ച് 5ന് ചന്ദ്രൻ ഇടവം രാശിയിൽ പ്രവേശിക്കും. വ്യാഴവും ഇടവത്തിലേയ്ക്ക് നീങ്ങുകയാണ്.
മൂന്ന് രാശികൾക്കാണ് ഗജകേസരി യോഗത്താൽ ഭാഗ്യമുണ്ടാകുക. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
വൃശ്ചികം രാശിക്കാർ എല്ലാ മേഖലയിലും വിജയമുണ്ടാകും. ബിസിനസിൽ ശോഭിക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനം വർധിക്കും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പളവർധനവും ലഭിക്കാൻ സാധ്യതയുണ്ട്. സാമൂഹിക സേവനങ്ങളിൽ താൽപര്യമുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും.
മകരം രാശിക്കാരായ വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണിത്. സാമ്പത്തിക പ്രതിസന്ധി അകലും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. രാഷ്ട്രീയക്കാർക്ക് നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. ശമ്പള വർധനവുണ്ടാകും.
ഇടവം രാശിക്കാരുടെ സാമ്പത്തിക ബാധ്യതകൾ മാറി സ്ഥിതി മെച്ചപ്പെടും. വിദേശത്ത് ജോലി ചെയ്യാൻ അവസരമുണ്ടാകും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)