Shani Uday in Pisces: മാർച്ചിലെ ശനിയുടെ രാശിമാറ്റത്തിന് പിന്നാലെ ശനിയുടെ ഉദയം സംഭവിക്കാൻ പോകുകയാണ്. ഏപ്രിലിൽ ആണ് ശനിയുടെ ഉദയം സംഭവിക്കുക.
മാർച്ച് 29ന് ശനി കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക് പ്രവേശിക്കും. ഈ ഗ്രഹമാറ്റം 12 രാശികൾക്കും ശുഭവും അശുഭവുമായ ഫലങ്ങൾ നൽകും. രണ്ടര വർഷത്തിന് ശേഷമുള്ള ശനിയുടെ രാശിമാറ്റത്തിന് ശേഷമാണ് ഉദയം സംഭവിക്കുന്നത്. ഏപ്രിൽ മാസത്തിൽ മീനം രാശിയിൽ ശനിയുടെ ഉദയം നടക്കും.
ശനിയുടെ ഉദയം ഇടവം രാശിക്കാർക്ക് ഭാഗ്യമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിൽ പ്രമോഷൻ, ശമ്പളവർധനവ് തുടങ്ങിയവ ലഭിക്കും. പൂർവിക സ്വത്ത് ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസിലും ലാഭം നേടാനാകും. വിദ്യാർത്ഥികൾക്ക് അൻുകൂലമായ സമയമാണിത്. നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനാകും.
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ ഉദയത്തോടെ മഹാഭാഗ്യങ്ങൾ തേടിയെത്തുന്നത്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കും. മെച്ചപ്പെട്ട ജോലി ലഭിക്കാനുള്ള സാധ്യതയുമുണ്ട്. കരിയറിൽ കാര്യമായ വളർച്ച് ഈ കാലയളവിൽ കാണാൻ സാധിക്കും. സാമ്പത്തിക പ്രതിസന്ധികൾ അകലും. പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തും. പാരമ്പര്യ സ്വത്ത് അനുഭവിക്കാൻ യോഗമുണ്ടാകും.
ധനു രാശിക്കാർക്ക് ശനിയുടെ ഉദയത്തോടെ സുഖസൗകര്യങ്ങൾ വർധിക്കും. ഇക്കൂട്ടർ ആഢംബര ജീവിതം നയിക്കും പുതിയ വീടോ വസ്തുവോ വാങ്ങാൻ അവസരമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പാരമ്പര്യ സ്വത്ത് അനുഭവിക്കാൻ യോഗമുണ്ടാകും. ജോലിയിലും ബിസിനസിലും ഉയർച്ചയുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)