മുംബൈ: ഷാരൂഖ് ഖാൻ നായകനായെത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം ദിൽ തോ പാഗൽ വീണ്ടും റിലീസിനൊരുങ്ങുന്നു. ഷാരൂഖിനൊപ്പം മാധുരി ദീക്ഷിതും കരിഷ്മ കപൂറും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ഫെബ്രുവരി 28ന് ചിത്രം തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിനെത്തിക്കുമെന്നാണ് യാഷ് രാജ് ഫിലിംസ് അറിയിച്ചത്. യാഷ് ചോപ്ര സംവിധാനം ചെയ്ത ചിത്രം 1997ൽ ആണ് ആദ്യമായി പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ അക്ഷയ് കുമാറും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന് മൂന്ന് ദേശീയ അവാർഡുകളും ലഭിച്ചിരുന്നു.
ALSO READ: റീ റിലീസിന് ഒരുങ്ങി 'ഡാം 999'; 'ജനങ്ങൾക്കുള്ള ബോധവൽക്കരണമായി ഇത് മാറട്ടെ'യെന്ന് സംവിധായകൻ
ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം കരിഷ്മ കപൂറിനും ഷൈമാക് ദാവറിന് മികച്ച നൃത്ത സംവിധാനത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. മികച്ച വിനോദ ചിത്രമായും ദിൽ തോ പാഗൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രം ഒരു ത്രികോണ പ്രണയകഥയാണ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.