ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് നടനും ഓസ്കർ ജേതാവുമായ ജീൻ ഹാക്ക്മാനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. ജീൻ ഹാക്ക്മാൻ (95), ഭാര്യ ബെറ്റ്സി അരക്കാവ (63) എന്നിവരെ അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ സാന്റാ ഫെയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വളർത്തുനായയും വീടിനുള്ളിൽ ചത്ത നിലയിലാണ്.
ബുധനാഴ്ച വൈകിട്ടോടെയാണ് ജീൻ ഹാക്ക്മാന്റെയും ഭാര്യ ബെറ്റ്സി അരക്കാവയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ നിലവിൽ ദുരൂഹതകൾ സംശയിക്കുന്നില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. നടന്റെയും ഭാര്യയുടെയും മരണ കാരണം സംബന്ധിച്ചോ എപ്പോൾ മരണം സംഭവിച്ചുവെന്നതിനെക്കുറിച്ചോ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നൂറിലേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ജീൻ ഹാക്ക്മാൻ രണ്ട് തവണ ഓസ്കർ പുരസ്കാരം നേടി. 1930ൽ കാലിഫോർണിയയിലാണ് ഹാക്ക്മാൻ ജനിച്ചത്. 66-ാം വയസിൽ സൈന്യത്തിൽ ചേർന്നെങ്കിലും നാലരവർഷത്തെ സൈനിക ജീവിതത്തിന് ശേഷം ന്യൂയോർക്കിൽ താമസിക്കവേ അഭിനയം പഠിക്കാൻ തീരുമാനിച്ചു.
തുടർന്ന് കാലിഫോർണിയയിലെ പസദേന പ്ലേ ഹൗസിൽ നിന്ന് അഭിനയം പഠിച്ചു. 1961ൽ പുറത്തിറങ്ങിയ മാഡ് ഡോഗ് കോൾ ആണ് ഹാക്ക്മാൻ അഭിനയിച്ച ആദ്യ ചിത്രം. തുടർന്ന് ഒട്ടേറെ നാടകങ്ങളിലും സിനിമകളിലും സീരീസുകളിലും അഭിനയിച്ചു. 1970-80 കാലഘട്ടത്തിൽ സൂപ്പർമാൻ ചിത്രങ്ങളിൽ ലെക്സ് ലൂതർ ആയി അഭിനയിച്ചു.
1971ൽ പുറത്തിറങ്ങിയ ദി ഫ്രഞ്ച് കണക്ഷൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം നേടി. 1992ൽ മികച്ച സഹനടനുള്ള ഓസ്കർ പുരസ്കാരവും നേടി. നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരം എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ജീൻ ഹാക്ക്മാനെ തേടിയെത്തി. 2004ൽ പുറത്തിറങ്ങിയ വെൽകം ടു മൂസ്പോർട്ട് ആണ് ഹാക്ക്മാൻ ഒടുവിൽ അഭിനയിച്ച ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.