Malayalam Movie: നിഖില വിമലിന് പിന്നിൽ മുഖം മറച്ച് 'പെണ്ണ് കേസിൽ' പെട്ടവർ! ഇതെന്താ സംഭവം??

നിഖില വിമൽ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ ഫെബിൻ സിദ്ധാർഥ് ആണ് സംവിധാനം.  

Written by - Zee Malayalam News Desk | Last Updated : Feb 27, 2025, 01:54 PM IST
  • ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  • നവാഗതനായ ഫെബിൻ സിദ്ധാർഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പെണ്ണ് കേസിന്റെ ചിത്രീകരണം മൈസൂരിലാണ് നടക്കുന്നത്.
  • അണിയറപ്രവർത്തകർ മുഖം പൊത്തിപ്പിടിച്ച് കൊണ്ട് നിഖിലയ്ക്ക് പിന്നിൽ നിൽക്കുന്ന ഒരു ചിത്രം ടീം പുറത്തുവിട്ടിട്ടുണ്ട്.
Malayalam Movie: നിഖില വിമലിന് പിന്നിൽ മുഖം മറച്ച് 'പെണ്ണ് കേസിൽ' പെട്ടവർ! ഇതെന്താ സംഭവം??

നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പെണ്ണ് കേസ്’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ഫെബിൻ സിദ്ധാർഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പെണ്ണ് കേസിന്റെ ചിത്രീകരണം മൈസൂരിലാണ് നടക്കുന്നത്. അണിയറപ്രവർത്തകർ മുഖം പൊത്തിപ്പിടിച്ച് കൊണ്ട് നിഖിലയ്ക്ക് പിന്നിൽ നിൽക്കുന്ന ഒരു ചിത്രം ടീം പുറത്തുവിട്ടിട്ടുണ്ട്.  

E4 എക്സിപിരിമെന്റ്, ലണ്ടൻ ടാക്കീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ. മേത്ത, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. കോ - പ്രൊഡക്ഷൻ- വി യു ടാക്കീസ് എന്റർടൈൻമെന്റ്, കൊ പ്രൊഡ്യൂസർ-അശ്വതി നടുത്തൊടി. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവർ ചേർന്നാണ് സംഭാഷണമെഴുതുന്നത്.

Also Read: Renu Sudhi: വിമർശകർക്ക് മറുപടിയുമായി രേണു സുധി; 3 മില്യൻ കാഴ്ചക്കാരെ നേടി പുതിയ റീൽ

 

ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. എഡിറ്റർ- സരിൻ രാമകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി.കെ., കല- അർഷദ് നക്കോത്ത്, മേക്കപ്പ്- ബിബിൻ തേജ, വസ്ത്രാലങ്കാരം- അശ്വതി ജയകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആസിഫ് കുറ്റിപ്പുറം, പ്രൊമോഷൻ കൺസൽട്ടന്റ് - വിപിൻ കുമാർ, സ്റ്റിൽസ്- റിഷാജ്, പോസ്റ്റർ ഡിസൈൻ- ജയറാം രാമചന്ദ്രൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News