എമ്പുരാന്റെ റിലീസിന് ഇനി കൃത്യം ഒരു മാസം കൂടിയാണുള്ളത്. മാർച്ച് 27ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്. പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നാണിത്. സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. സിനിമയിലെ കഥാപാത്രങ്ങളെയെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പരിചയപ്പെടുത്തിയിരുന്നു. എന്നാൽ ഇനിയും സർപ്രൈസ് താരങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
ലൂസിഫർ എന്ന ചിത്രത്തിന്റെ വമ്പൻ വിജയവും മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടും തന്നെയാണ് എമ്പുരാനായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്നത്. ഇപ്പോഴിതാ റിലീസിന് മുന്നോടിയായി പുതിയൊരു അപ്ഡേറ്റ് പുറത്തുവരികയാണ്. ആദ്യ ഭാഗയമായ ലൂസിഫർ റീ റിലീസിന് ഒരുങ്ങുന്നു എന്നതാണ് പുതിയ അപ്ഡേറ്റ്. എമ്പുരാന്റെ ഓവർസെസ് വിതരണാവകാശം നേടിയ ഫാർസ് ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റീ റിലീസ് സംബന്ധിച്ച വിവരം ഷെയർ ചെയ്തിരിക്കുന്നത്. മാർച്ച് 20ന് ലൂസിഫർ വീണ്ടും ബിഗ് സ്ക്രീനിൽ എത്തും. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ ദുബായിൽ മാത്രമാണോ റീ റിലീസ് എന്ന കാര്യത്തിൽ വ്യക്തതയില്ല.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം 2019-ലാണ് റിലീസ് ചെയ്തത്. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിച്ചത്. വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരന്നത്.
Also Read: Empuraan Character Video: സയിദിന്റെ ലോകത്തേക്ക് ഖുറേഷി എബ്രഹാം എങ്ങനെയെത്തി? ഉത്തരം 'എമ്പുരാനി'ലൂടെ
2025 മാർച്ച് 27ന് എമ്പുരാൻ തിയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാൻ പ്രദര്‍ശനത്തിനെത്തും. മോഹൻലാൽ, മഞ്ജു വാര്യർ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, തുടങ്ങി ലൂസിഫറിലുണ്ടായിരുന്ന താരങ്ങളും പുതിയ കഥാപാത്രങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമാ ആസ്വാദകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.