വിമർശകർക്ക് മറുപടിയായി രേണു സുധിയുടെ പുതിയ റീൽ. ദാസേട്ടൻ കോഴിക്കോടിനൊപ്പം ഒരു തമിഴ് ഡാൻസ് നമ്പറുമായാണ് രേണു ഇത്തവണ എത്തിയത്. പുതിയ വിഡിയോയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
'ഡൈാലാമോ' എന്ന തമിഴ് സൂപ്പർ ഹിറ്റിന് ചുവടുവയ്ക്കുന്ന രേണുവിന്റെ റീൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. 'ലോഡിങ് നെക്സ്റ്റ്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസറ്റ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഔട്ട്ഫിറ്റിൽ സ്റ്റെലിഷ് ആയി തകർത്താടിയ രേണുവിന്റെ പുതിയ റീൽ ഇതു വരെ 3 മില്യൻ കാഴ്ചക്കാരെ നേടി.
Read Also: സിനിമാ തര്‍ക്കം ക്ലൈമാക്സിലേക്ക്; സുരേഷ് കുമാറിനെതിരായ പോസ്റ്റ് പിന്‍വലിച്ച് ആന്‍റണി പെരുമ്പാവൂര്‍
മുമ്പ് ഇരുവരും ചേർന്ന് ചെയ്ത റീൽസ് വിഡിയോക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നു. ചന്തുപൊട്ടിലെ സിനിമയിലെ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന സിനിമാഗാന രംഗം റീക്രിയേറ്റ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ രേണു പങ്കുവെച്ച റീൽ ആണ് വിമർശനങ്ങൾക്ക് കാരണമായത്.
എന്നാൽ വിമർശനങ്ങൾക്കെതിരെ രേണു രംഗത്തെത്തിയിരുന്നു. അഭിനയമാണെന്ന് മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നും അഭിനയം തന്റെ ജോലിയാണെന്നും രേണു പ്രതികരിച്ചു. ഇതുപോലെയുള്ള വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും അഭിനയത്തിൽ സജീവമാകാനാണ് തീരുമാനമെന്നും രേണു വ്യക്തമാക്കി.
'എനിക്ക് ഈ റീല്‍സ് വീഡിയോ മോശമായി തോന്നിയിട്ടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ ആയതുകൊണ്ടാണ് ചെയ്തത്. ഇനിയും ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും. എനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണം എനിക്ക് ആര് ചെലവിന് തരും. അഭിനയം എന്റെ ജോലിയാണ്' എന്നായിരുന്നു രേണു പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.