മലയാള സിനിമയിലെ തർക്കങ്ങൾ ഓരോ ദിവസം കഴിയുംതോറും കൂടുതൽ സങ്കീർണമായി കൊണ്ടിരിക്കുകയാണ്. കടുത്ത തീരുമാനവുമായി കേരള ഫിലിം ചേംബർ രംഗത്ത് എത്തിയിരിക്കുകയാണ്. മാർച്ച് 25 മുതലുള്ള റിലീസുകൾക്ക് കരാർ ഒപ്പിടുന്നതിന് അനുവാദം വാങ്ങണമെന്നാണ് ഫിലിം ചേംബറിന്റെ നിർദ്ദേശം. ഇതു സംബന്ധിച്ച് സിനിമാ സംഘടനകൾക്ക് ചേംബർ കത്ത് നൽകി.
മാർച്ച് 27ന് സൂചനാ പണിമുടക്കിന് ഫിലിം ചേംബർ നീക്കം നടത്തുന്നുണ്ട്. മോഹൻലാൽ-പൃഥ്വിരാജ്-ആന്റണി പെരുമ്പാവൂർ ചിത്രം എമ്പുരാന്റെ റിലീസ് ദിനമാണ് മാർച്ച് 27. അതേദിവസം തന്നെയാണ് ഫിലിം ചേംബർ സൂചനാ പണിമുടക്കിന് നീക്കം നടത്തുന്നത്. അതുകൊണ്ട് തന്നെ എമ്പുരാന് പണി കൊടുക്കാനാണ് ഇത്തരമൊരു നീക്കമെന്ന ആരോപണം ഉയരുന്നുണ്ട്.
Also Read: Empuraan Character Video: സയിദിന്റെ ലോകത്തേക്ക് ഖുറേഷി എബ്രഹാം എങ്ങനെയെത്തി? ഉത്തരം 'എമ്പുരാനി'ലൂടെ
സർക്കാർ വിനോദ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന ജൂൺ 1 മുതൽ സമരം പ്രഖ്യാപിച്ചിരുന്നു. ഇതിനോട് ഫിലിം ചേംബർ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനിടെ നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ആന്റണി പെരുമ്പാവൂരിന് ചേംബർ കാരണം കാണിക്കൽ നോട്ടിസ് നല്‍കിയിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവന ശരിയായില്ലെന്നും 7 ദിവസത്തിനകം ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നുമാണ് നോട്ടീസിൽ നിർദ്ദേശം. പോസ്റ്റ് പിൻവലിച്ച് നോട്ടീസിന് മറുപടി നൽകിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും ചേംബർ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.