എമ്പുരാൻ, ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്റെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവിടുന്നുണ്ടായിരുന്നു. ഈ സീരീസിന്റെ അവസാന ഭാഗത്തേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രമായ സയിദ് മസൂദിനെയാണ് ഇന്ന് പരിചയപ്പെടുത്തിയിരിക്കുന്നത്. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് സയിദ് മസൂദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലൂസിഫറിൽ ഖുറേഷി എബ്രഹാമിന്റെ ഗ്രൂപ്പിനെ ലീഡ് ചെയ്യുന്ന ഒരു മെർസിനറി കമാൻഡോ ആയിട്ടാണ് സയിദ് മസൂദ് എന്ന കഥാപാത്രത്തെ എല്ലാവർക്കും അറിയാവുന്നത്. ആ കഥാപാത്രത്തെ കുറിച്ച് അത്രമാത്രമെ പ്രേക്ഷകന് അറിയുകയുമുള്ളൂ. എന്നാൽ അതിനുമപ്പുറം സയിദിന് ഒരു ഭൂതകാലമുണ്ട്, ഒരു കഥയുണ്ട്, അയാളുടേതായ ഒരു ലോകമുണ്ട്. ആ ലോകത്തിലേക്ക് ഖുറേഷി എബ്രഹാം എങ്ങനെ എത്തി എന്നുള്ളത് എമ്പുരാനിലൂടെ കാണാൻ സാധിക്കുമെന്ന് പറയുകയാണ് പൃഥ്വിരാജ്.
ഖുറേഷി എബ്രബാമിനെ നേരിടാൻ ശക്തിയുള്ള ഒരു ഫോഴ്സ് വേറെയില്ല എന്ന തരത്തിലാണ് ലൂസിഫർ അവസാനിപ്പിക്കുന്നത്. എന്നാൽ അത് സത്യമായിരുന്നോ? ഈ ചോദ്യത്തിന് ഉത്തരമറിയാൻ മാർച്ച് 27ന് തിയേറ്ററിലെത്തൂ എന്നും പൃഥ്വിരാജ് വീഡിയോയിൽ പറയുന്നു.
മോഹൻലാലിന്റെ ക്യാരക്ടർ വീഡിയോ ആണ് ഇനി പുറത്തുവരാനുള്ളത്. 2025 മാർച്ച് 27ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാൻ പ്രദര്‍ശനത്തിനെത്തും. മോഹൻലാൽ, മഞ്ജു വാര്യർ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, തുടങ്ങി ലൂസിഫറിലുണ്ടായിരുന്ന താരങ്ങളും പുതിയ കഥാപാത്രങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമാ ആസ്വാദകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.