തിരുവനന്തപുരം: ഹോളിവുഡ് സംവിധായകൻ സർ സോഹൻ റോയ് സംവിധാനം ചെയ്ത 'ഡാം 999 ' വീണ്ടും പ്രദർശനത്തിനെത്തുന്നു. 2011ൽ റിലീസ് ചെയ്ത ചിത്രമാണ് ഡാം 999. നാളെ, ഫെബ്രുവരി 28നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. വൈകുന്നേരം 06:30ന് തിരുവനന്തപുരം ഏരീസ് പ്ലെക്സ് എസ് എൽ സിനിമാസിൽ പ്രദർശനത്തിന് മുന്നോടിയായുള്ള റെഡ് കാർപെറ്റ് സ്ക്രീനിങ് നടക്കും. 4 K ഡോൾബി അറ്റ്മോസ് സംവിധാനത്തിൽ മലയാളം പകർപ്പാണ് റിലീസ് ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളിലും ചിത്രത്തിന്റെ പ്രദർശനം ഉണ്ടായിരിക്കും. സിനിമ, സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലയിലെ പ്രമുഖർ നാളത്തെ പരിപാടിയുടെ ഭാഗമാകും.
മറ്റ് വിവിധ രാജ്യങ്ങളിലും ചിത്രത്തിന്റെ റീ റിലീസിംഗ് സംഭവിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനും, ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇത്രയും വർഷത്തിന് ശേഷവും ചിത്രം സജീവ ചർച്ചാവിഷയമായിരിക്കുന്നു എന്നതിന്റെ തെളിവാണ് റീ റിലീസ് എന്നും ജനങ്ങൾക്കുള്ള ഒരു ബോധവൽക്കരണമായി ഇത് മാറട്ടെയെന്നും സംവിധായകൻ സർ. സോഹൻ റോയ് പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള സിനിമയാണെന്ന ധാരണയിൽ തമിഴ്നാട് അന്ന് ഈ ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. 14 വർഷം പിന്നിടുമ്പോഴും തമിഴ്നാട്ടിൽ ചിത്രത്തിന് വിലക്ക് തുടരുകയാണ്.
Also Read: Malayalam Movie: നിഖില വിമലിന് പിന്നിൽ മുഖം മറച്ച് 'പെണ്ണ് കേസിൽ' പെട്ടവർ! ഇതെന്താ സംഭവം??
ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് നിർമിച്ച, ഒരു നൂറ്റാണ്ട് പഴക്കമുള്ള ഗുരുതരാവസ്ഥയിലായ ഒരു അണക്കെട്ടിനെക്കുറിച്ചും അത് തകരുമ്പോൾ ഉണ്ടാവുന്ന ദുരന്തത്തെക്കുറിച്ചുമുള്ള വിശദമായ കഥയാണ് ഈ സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ പാർലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള സംഘർഷങ്ങൾ അന്ന് ഉണ്ടായിട്ടുണ്ട്.
വിനയ റായി, ജോഷ്വാ ഫെഡറിക് സ്മിത്ത്, രജിത് കപൂർ, ലിൻഡ അൻസറിനോ, വിമല രാമൻ, ആശിഷ് വിദ്യാർത്ഥി, ജാലാ പീക്കറിങ്, പാർവതി രഞ്ജിത്ത്, മേഘ ബൂർമാൻ, ജിനീത്ത് രാത്, ഊർമ്മിള ഉണ്ണി, എസ് പി ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
പ്രസിദ്ധ ഹോളിവുഡ് താരം ജോഷ്വാ ഫെട്രിക് സ്മിത്ത്, ഗായിക കെ എസ് ചിത്ര, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, പത്മശ്രീ പുരസ്കാരം ലഭിച്ച പ്രൊഡക്ഷൻ ഡിസൈനർ തോട്ടധരണി, സിനിമാട്ടോഗ്രാഫർ അജയൻ വിൻസെന്റ്, മേക്കപ്പ് വിദഗ്ധൻ പട്ടണം റഷീദ് മുതലായവർ ചിത്രത്തിന്റെ അനുഭവങ്ങൾ പങ്കിട്ടു.
2011 -ൽ റ്റുഡിയിൽ നിന്ന് ത്രീഡിയിലേക്കുള്ള കൺവേർഷൻ ടെക്നോളജിയിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമയായിരുന്നു ഡാം 999. ചിത്രത്തിന് നിരവധി അന്തർദേശീയ ബഹുമതികൾ ലഭിച്ചിരുന്നു. ഓസ്കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്ന് കാറ്റഗറികളിലായി 5 എൻട്രികൾ നേടിയ ചിത്രം ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് വിവിധ കാറ്റഗറികളിൽ മത്സരിക്കാനും യോഗ്യത നേടി . ചൈനീസ് ഓസ്കാർ എന്നറിയപ്പെടുന്ന ഈ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമ കൂടിയാണിത്.
ഓസ്കാർ അക്കാദമി ലൈബ്രറിയിലെ 'പെർമനന്റ് കോർ കളക്ഷനിലേക്ക് ' തെരഞ്ഞെടുക്കപ്പെടുക എന്ന അപൂർവ്വ നേട്ടവും ചിത്രത്തിന്റെ തിരക്കഥയ്ക്ക് കൈവരിച്ചു. സംവിധായകൻ തന്നെയാണ് രചന നിർവഹിച്ചിരിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ 130 ഓളം അന്തർദേശീയ ചലച്ചിത്രമേളകളിലേക്കും ഈ സിനിമ തെരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.