തിരുവനന്തപുരം: ഒരു കടം തീർക്കാൻ അടുത്ത കടം. ഇങ്ങനെ റോൾ ചെയ്യുന്നതായിരുന്നു അഫാന്റെ രീതി. സാമ്പത്തിക ബാധ്യതകളാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആഢംബര ജീവിതത്തിനായാണ് പണം ചിലവഴിച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഉമ്മയെ ആക്രമിച്ചാണ് അഫാൻ കൊലപാതകങ്ങൾ ആരംഭിച്ചത്.
ഇവരെ കൊലപ്പെടുത്താനുള്ള ചുറ്റിക വാങ്ങാനും അഫാൻ പണം കടം വാങ്ങി. വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 1400 രൂപ കടം വാങ്ങിയാണ് അഫാൻ ചുറ്റിക വാങ്ങിയത്. പിന്നീട് വല്യുമ്മയെ കൊലപ്പെടുത്തി മാല കൈക്കലാക്കി. ഇത് പണയം വച്ച് 74,000 രൂപ ലഭിച്ചു. ഈ പണത്തിൽ നിന്ന് 40,000 രൂപ കടക്കാരിൽ നാല് പേർക്ക് തിരിച്ച് നൽകി.
കൂട്ടക്കൊല നടത്തുന്നതിനിടെയുള്ള അഫാന്റെ പെരുമാറ്റം തീർത്തും വിചിത്രമായിരുന്നു. 65 ലക്ഷമാണ് കുടുംബത്തിന്റെ കടബാധ്യത. ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നുമായി ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിട്ടുണ്ട്. 12 ലക്ഷം രൂപയുടെ രണ്ട് ചിട്ടികളും പിടിച്ചിരുന്നു. ഇതിന്റെ അടവും മുടങ്ങി.
പണം തിരികെ ആവശ്യപ്പെട്ട് ദിവസവും വീട്ടിലേക്ക് ആളുകൾ എത്തിത്തുടങ്ങിയതോടെ അഫാൻ അസ്വസ്ഥനായിരുന്നു. പണമില്ലാത്തതിനാൽ ഗൾഫിലുള്ള പിതാവിന് തിരികെ നാട്ടിലെത്താനും സാധിക്കുന്നില്ല. അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച് മൂന്ന് പേരെ കൊന്ന ശേഷം വീട്ടിലെത്തിയ അഫാൻ അമ്മയ്ക്ക് ജീവനുള്ളതായി കണ്ട് വീണ്ടും ആക്രമിച്ചു.
കാമുകി ഫർസാനയുടെ മാല പണയം വച്ച് 90,000 രൂപയും അഫാൻ വാങ്ങിയിരുന്നു. ഇതിന് പകരം മുക്കുപണ്ടമാണ് കൊടുത്തത്. മാല തിരികെ ചോദിച്ചതും ഇക്കാര്യം ഫർസാനയുടെ വീട്ടിൽ അറിഞ്ഞാൽ പ്രശ്നമാകുമെന്നതും ഫർസാനയെ കൊല്ലാൻ കാരണമായെന്നാണ് നിഗമനം. അമ്മയെ ആക്രമിച്ച ശേഷം മൂന്ന് പേരെ കൊലപ്പെടുത്തി. പിന്നീട് കാമുകിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി. ഇതിന് ശേഷമാണ് സഹോദരനെ കൊലപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.