കോഴിക്കോട്: കോഴിക്കോട് ലോ കോളേജ് വിദ്യാർഥിനി മൗസ മെഹ്റിസിന്റെ ആത്മഹത്യയിൽ ആൺ സുഹൃത്തിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സഹപാഠികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആൺസുഹൃത്തിനായി അന്വേഷണം ആരംഭിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 3.30നാണ് മൂന്നാം സെമസ്റ്റർ വിദ്യാർഥിനിയും തൃശ്ശൂർ പാവറട്ടി സ്വദേശിയുമായ മൗസ മെഹ്റിസിനെ (20) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
യുവാവ് മൗസയെ കെണിയിൽപെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായി മൗസയുടെ സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളുമായി സൗഹൃദം ആരംഭിച്ച മുതൽ മൗസ മറ്റുള്ളവരുമായുള്ള അടുപ്പം കുറച്ചതായും അവർ പറയുന്നു. മൗസയുടെ ഫോൺ മരിക്കുന്നതിന്റെ തലേദിവസം യുവാവ് കൈക്കലാക്കിയതായും സംശയം ഉണ്ട്. മൗസയുടെ മരണശേഷം ഇയാൾ ഒളിവിലാണ്. കോവൂർ സ്വദേശിയെന്നാണ് വിവരം.
Read Also: താൽകാലിക ആശ്വാസം; ആശാ പ്രവർത്തകരുടെ ഓണറേറിയം കുടിശ്ശിക അനുവദിച്ചു
ലോ കോളേജിന് സമീപത്തെ കടയില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്തിരുന്ന സമയത്താണ് മൗസ യുവാവിനെ പരിചയപ്പെട്ടതെന്നാണ് വിവരം. ഇയാളുമായി പരിചയത്തിലായതോടെ മൗസ ജോലി ഉപേക്ഷിച്ചു. വിവാഹിതനായ ഇയാള്‍ ഇക്കാര്യം മറച്ചുവെച്ചാണ് മൗസയുമായി അടുപ്പം സ്ഥാപിച്ചത്.
ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവയം യുവാവ് മൗസയുടെ വീട്ടില്‍ വിളിച്ചതായും വിവാഹിതനും കുട്ടികളുടെ പിതാവാണെന്ന് അറിയിച്ചതായും സൂചനകളുണ്ട്. ഇതിന് ശേഷം മൗസ മറ്റൊരു ഫോണില്‍ നിന്നും അച്ഛനെ വിളിക്കുകയും തകരാറിലാണ്, നന്നാക്കിയ ശേഷം തിരിച്ചു വിളിക്കാം എന്ന് അറിയിക്കുകയും ചെയ്തിരുന്നു.
വീട്ടിലേക്ക് വിളിച്ചതിന്റെ ഫോണ്‍ റെക്കോര്‍ഡ് ഇയാള്‍ തന്നെ പെണ്‍കുട്ടിയ്ക്ക് അയച്ചുകൊടുത്തതായും ശേഷം ഇയാള്‍ മൗസയുടെ താമസ സ്ഥലത്തെത്തി ഫോണ്‍ കൈവശപ്പെടുത്തിയെന്നുമാണ് ലഭിക്കുന്ന വിവരം. യുവാവ് വിവാഹിതനും കുട്ടികളുടെ പിതാവും ആണെന്ന് അറിഞ്ഞത് മൗസയെ മാനസികമായി തകർത്തിയെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമായെന്നുമാണ് പൊലീസിന്റെ നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.