അട്ടപ്പാടിയെ അവഗണിച്ച് സംസ്ഥാന സർക്കാർ; 2017ൽ കേന്ദ്രം അനുവദിച്ച സ്കുളിന്റെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

2017-18 സമ്പത്തിക വർഷത്തിൽ അട്ടപ്പാടി ആദിവാസി മേഖലയിലേക്ക് കേന്ദ്രം എകലവ്യ മോഡൽ റെസിഡെൻഷ്യൽ സ്കൂൾ അനുവദിക്കുകയായിരുന്നു. എന്നാൽ ഇന്ന് ഇതുവരെ സംസ്ഥാന സർക്കാർ സ്കൂളിന്റെ നിർമാണം ആരംഭിച്ചിട്ടില്ല

Written by - Zee Malayalam News Desk | Last Updated : Nov 29, 2021, 05:26 PM IST
  • 2017-18 സമ്പത്തിക വർഷത്തിൽ അട്ടപ്പാടി ആദിവാസി മേഖലയിലേക്ക് കേന്ദ്രം എകലവ്യ മോഡൽ റെസിഡെൻഷ്യൽ സ്കൂൾ അനുവദിക്കുകയായിരുന്നു.
  • എന്നാൽ ഇന്ന് ഇതുവരെ സംസ്ഥാന സർക്കാർ സ്കൂളിന്റെ നിർമാണം ആരംഭിച്ചിട്ടില്ല
  • കേരളത്തിന് ഇതുവരെ 4 ഇഎംആർ സ്കൂളികളാണ് അനുവദിച്ചിരിക്കുന്നത്.
അട്ടപ്പാടിയെ അവഗണിച്ച് സംസ്ഥാന സർക്കാർ; 2017ൽ കേന്ദ്രം അനുവദിച്ച സ്കുളിന്റെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

പാലക്കാട് : അട്ടപ്പാടിയിലെ (Attappadi) ആരോഗ്യ മേഖലയ്ക്കു പുറമെ ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനും സർക്കാർ അവഗണന നൽകുന്നു എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ (V Muraleedharan). 2017 ആദിവാസി വിദ്യാർഥികൾക്കായി കേന്ദ്രം അനുവദിച്ച സ്കളിന്റെ നിർമാണം ഇന്ന് ഇതവരെ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടില്ലയെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

2017-18 സമ്പത്തിക വർഷത്തിൽ അട്ടപ്പാടി ആദിവാസി മേഖലയിലേക്ക് കേന്ദ്രം എകലവ്യ മോഡൽ റെസിഡെൻഷ്യൽ സ്കൂൾ അനുവദിക്കുകയായിരുന്നു. എന്നാൽ ഇന്ന് ഇതുവരെ സംസ്ഥാന സർക്കാർ സ്കൂളിന്റെ നിർമാണം ആരംഭിച്ചിട്ടില്ല എന്ന് കേന്ദ്ര പട്ടികജാതി പട്ടികവകുപ്പ് മന്ത്രാലയത്തെ ഉദ്ദിരച്ചു കൊണ്ട് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. 

ALSO READ : Attappadi child death | അട്ടപ്പാടിയിലെ ശിശുമരണം; സംസ്ഥാന സർക്കാരിന്റെ അവ​ഗണനയ്ക്കെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് കെ.സുരേന്ദ്രൻ

കേരളത്തിന് ഇതുവരെ 4 ഇഎംആർ സ്കൂളികളാണ് അനുവദിച്ചിരിക്കുന്നത്. 1997ലും 1998ലും വയനാട്, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലയിലേക്കും 2017ലും 2018ലും പാലക്കാട്, കാസർകോട് ജില്ലകളിലെ ആദിവാസി മേഖലകളിലേക്കുമാണ് സ്കൂളുകൾ അനുവദിച്ചിരുന്നത്. 

ഇതിൽ  പാലക്കാട് ജില്ലയിൽ അട്ടപ്പാടിയിൽ നിർമിക്കുന്നതിനായിട്ടുള്ള സ്കൂളിന്റെ നിർമാണമാണ് ഇതുവരെ ആരംഭിക്കാതിരിക്കുന്നത്. കാസർകോട് പരപ്പയിലെ സ്കൂളിന്റെ നിർമാണം പുരോഗമിക്കുകയാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ മന്ത്രാലയം പുറത്ത് വിട്ട രേഖയിൽ പറയുന്നു.

ALSO READ :  Attappadi child death | അട്ടപ്പാടിയിൽ സെറിബ്രൽ പാൾസി ബാധിച്ച് ആറ് വയസുകാരി മരിച്ചു

"കോൺഗ്രസും സിപിഎമ്മും അട്ടപ്പാടിയെ അവഗണിക്കുന്നു. വിദ്യാഭ്യാസം പ്രഥമിക അവകാശമാണ്, പിണറായി വിജയൻ എത്രയും വേഗം സ്കൂൾ നിർമിച്ച നൽകണം" വി മുരളീധരൻ ട്വിറ്ററിൽ കുറിച്ചു. 

അട്ടപ്പാടിയിൽ ഒരാഴ്ചയ്ക്കിടെ നാല് ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് കുഞ്ഞുങ്ങൾ 24 മണിക്കൂറിനിടെയാണ് മരിച്ചത്. കടുകുമണ്ണ ഊരിലെ ജെക്കി-ചെല്ലൻ ദമ്പതിമാരുടെ സെറിബ്രൽ പാൾസി ബാധിച്ച ആറ് വയസ്സുള്ള മകൾ ശ്വാസം മുട്ടലിനെ തുടർന്നാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിച്ച് വെൻ്റിലേറ്റർ സൗകര്യം അടക്കം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ : Attappadi child death | അട്ടപ്പാടിയിലെ ശിശുമരണം; പട്ടികവർഗ ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ

മൂന്ന് ദിവസം മാത്രമായ കുഞ്ഞ് വെള്ളിയാഴ്ച രാവിലെ മരിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ചാണ് ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞ് മരിച്ചത്. കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്.

വെള്ളിയാഴ്ച വൈകിട്ട് അഗളി പഞ്ചായത്തിലെ കതിരമ്പതിയൂരിലെ രമ്യ-അയ്യപ്പൻ ദമ്പതിമാരുടെ 10 മാസം പ്രായമായ പെൺകുഞ്ഞും മരണപ്പെട്ടു. അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയിലായിരുന്നു മരണം. കുട്ടി ഹൃദയ സംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News