എറണാകുളം ഗവൺമന്റ് ലോ കോളേജും ലൈഡൻ യൂണിവേഴ്സിറ്റിയുടെ വാൻ വോലെൻഹോവൻ ഇൻസ്റ്റിറ്റ്യൂട്ടും കാലാവസ്ഥാ വ്യതിയാന നിയമ വിദ്യാഭ്യാസവുമായി സഹകരിക്കുന്നു. ഇൻഡോ ഡച്ച് റിസർച്ച് സെന്റർ ഓൺ ക്ലൈമറ്റ് ചേഞ്ച് ലോ റിസർച്ച് ആൻഡ് എജ്യുക്കേഷൻ വഴിയാണ് സഹകരിക്കുന്നത്.
എറണാകുളം ഗവൺമെന്റ് ലോ കോളേജ് 15-ാം വാർഷികത്തോട് അനുബന്ധിച്ചാണ് നെതർലൻഡ്സിലെ ലൈഡൻ യൂണിവേഴ്സിറ്റിയിലെ വാൻ വോലെൻഹോവൻ ഇൻസ്റ്റിറ്റ്യൂട്ടും ധാരണാപത്രത്തിൽ ഒപ്പുവച്ചത്. കാലാവസ്ഥാ വ്യതിയാന നിയമ വിദ്യാഭ്യാസത്തിൽ ഇരു സ്ഥാപനങ്ങളും സഹകരിക്കും.
ഇന്റർ ഡിസിപ്ലിനറി ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര ശിൽപശാലകൾ സംഘടിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാന നിയമത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ മൊഡ്യൂളുകൾ വികസിപ്പിക്കുന്നതിനുമായി ജിഎൽസിയിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സംയുക്ത ഗവേഷണങ്ങൾ, വിദ്യാർഥികളുടെയും അധ്യാപകരുടെയും എക്സ്ചേഞ്ചുകൾ, കാലാവസ്ഥാ വ്യതിയാന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുസ്തകങ്ങളും മാനുവലുകളും പ്രസിദ്ധീകരിക്കൽ എന്നിവയിലും പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രിൻസിപ്പൽ ഡോ. ബിന്ദു എം നമ്പ്യാർ, ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. ഡയാന എംകെ, പ്രൊഫ. ഡോ. അഡ്രിയാൻ ബെഡ്നർ, പ്രൊഫസറും ഡിപാർട്മെന്റ് മേധാവിയുമായ വിവിഐ, ഡോ. റിയ റോയ് മാമ്മൻ, പ്രോജക്ട് കോർഡിനേറ്റർ ആൻഡ് പോസ്റ്റ് ഡോക്ടറൽ ഫെലോ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.