Chungathara Panchayath: അൻവർ എഫക്ട്? ചുങ്കത്തറയിൽ പ്രതിഷേധം; അവിശ്വാസപ്രമേയത്തിനിടെ ഏറ്റുമുട്ടി എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ

Chungathara No Confidence Motion: എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ യുഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.   

Written by - Zee Malayalam News Desk | Last Updated : Feb 25, 2025, 12:35 PM IST
  • അവിശ്വാസപ്രമേയത്തിനിടെ ഏറ്റുമുട്ടി എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ
  • യുഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്
  • അന്‍വറിനെതിരെ സിപിഎം പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചു
Chungathara Panchayath: അൻവർ എഫക്ട്? ചുങ്കത്തറയിൽ പ്രതിഷേധം; അവിശ്വാസപ്രമേയത്തിനിടെ ഏറ്റുമുട്ടി എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ

മലപ്പുറം: മലപ്പുറം ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തെ ചൊല്ലി  സംഘർഷം. എൽഡിഎഫ് യുഡിഎഫ് പ്രവ‍ത്തകർ ഏറ്റുമുട്ടി.

തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ  പി വി അന്‍വര്‍, കോണ്‍ഗ്രസ് നേതാക്കളായ വി എസ് ജോയി, ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നു. ഇവരെ തടയാൻ എൽഡിഎഫ് പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. 

പി വി അന്‍വര്‍ പഞ്ചായത്ത് എത്തിയപ്പോള്‍, എല്‍ഡിഎഫ്-സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പാഞ്ഞടുത്തു. ഇതേത്തുടര്‍ന്ന് തൊട്ടടുത്ത മുറിയിലേക്ക് അന്‍വറിനെയും പ്രവർത്തകരെയും മാറ്റി. പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തി അന്‍വറിനെ പുറത്തുകൊണ്ടു വരികയും എടുത്ത് ഉയര്‍ത്തുകയും, എല്‍ഡിഎഫിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

Read Also: ഹോട്ടലിൽ ആക്രമണം: പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാൻ നീക്കം

അന്‍വറിനെതിരെ സിപിഎം പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി.  

എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ യുഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എല്‍ഡിഎഫ് അംഗമായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് വിവരം. തൃണമൂൽ കോൺ​ഗ്രസ് നിലമ്പൂ‍ർ മണ്ഡലം കണ്‍വീനര്‍ സുധീര്‍ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ.

ഇരുപത് അം​ഗ ഭരണസമിതിയിൽ പത്ത് അം​ഗങ്ങൾ വീതമാണ് എൽഡിഎഫിനും യുഡിഎഫിനും ഉള്ളത്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് വിജയിച്ചതോടെയാണ് അം​ഗബലം തുല്യമായത്. 
പിവി അൻവറിന്റെ ഇടപെടലിനെ തുട‍ർന്ന് ഒരു എൽഡിഎഫ് അം​ഗം കൂറുമാറുമെന്നാണ് വിവരം. അങ്ങനെ വന്നാൽ എൽഡിഎഫിന് ചുങ്കത്തറ പഞ്ചായത്ത് ഭരണം നഷ്ടമാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News