മലപ്പുറം: ചുങ്കത്തറയിൽ ഭരണം നഷ്ടമായതിന് പിന്നാലെ ഭീഷണി സന്ദേശവുമായി സിപിഎം ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ. അവിശ്വാസ പ്രമേയത്തെ കൂറുമാറി അനുകൂലിച്ച പഞ്ചയാത്തംഗം നുസൈബയുടെ ഭർത്താവിനാണ് ഭീഷണി. അൻവറിനോടൊപ്പം നിന്നാൽ ഭാവിയിൽ ഗുരുതരമായ വിഷയം ഉണ്ടാവുമെന്നും പാർട്ടിയെ കുത്തിയാണ് പോകുന്നത് എന്ന് ഓർക്കണമെന്നും മുന്നറിയിപ്പ്.
'പാർട്ടിയെ കുത്തിയാണ് പോകുന്നത് ഓർത്തു വച്ചോ.ഗുരുതരമായ ഭവിഷത്ത് ഉണ്ടാവും.ഒരു ദാക്ഷണ്യവും നിന്നോടോ നിന്‍റെ കുടുംബത്തിനോടോ ഉണ്ടാവില്ല.ഞങ്ങൾ ഇനി ഒരുങ്ങി നിൽക്കും. സി.പി.എമ്മിന്‍റെ ഏരിയാ സെക്രട്ടറിയാണ് പറയുന്നത്. കരുതിയിരുന്നോയെന്നും' ടി.രവീന്ദ്രൻ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
Read Also: പത്തനംതിട്ടയിൽ 14കാരന് ക്രൂരമർദ്ദനം; അച്ഛൻ അറസ്റ്റിൽ
എന്നാല്‍ ഭീഷണിപെടുത്തിയതല്ലെന്നാണ് ടി.രവീന്ദ്രന്റെ വിശദീകരണം. കൂറുമാറില്ലന്ന് ഉറപ്പ് ലംഘിച്ചപ്പോൾ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്നും അവിശ്വാസ പ്രമേയത്തിനു മുമ്പുള്ള ഫോൺ വിളിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. ഇതോടെയാണ് ഭർത്താവ് സുധീറിന് നേരെ ഭീഷണി സന്ദേശമെത്തിയത്. പി വി അൻവറിൻ്റെ ഇടപെടലോടെയായിരുന്നു നുസൈബ യുഡിഎഫിന് അനുകൂല നിലപാട് സ്വീകരിച്ചത്. തൃണമൂൽ കോൺഗ്രസ് മണ്ഡലം ചെയർമാൻ സുധീർ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.