പത്തനംതിട്ട: പത്തനംതിട്ട കൂടലിൽ 13 വയസുകാരനെ പിതാവ് ക്രൂരമായി മർദ്ദിച്ചു. പിതാവ് ലഹരിക്ക് അടിമയെന്ന് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കി.
പത്തനംതിട്ട കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നെല്ലി നുരുപ്പ എന്ന ഭാഗത്തെ ഒരു വീട്ടിലാണ് സംഭവം നടക്കുന്നത്. തുറന്നിട്ട വാതിലിൽ കൂടി വെളിയിൽ നിന്ന് ഒരു ഒരു ബന്ധുവായ ആളാണ് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്. മറ്റ് വിവരങ്ങൾ ലഭ്യമല്ല.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സി ഡബ്ല്യു സി ചെയർമാന് ദൃശ്യങ്ങൾ ലഭിക്കുന്നത്. പൊലീസിലേക്ക് പരാതി നല്‍കാന്‍ ധൈര്യമില്ലാത്തതിനെത്തുടര്‍ന്ന് സി ഡബ്ല്യൂ സിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് വിവരം. നിലവില്‍ പരാതി കൂടല്‍ പൊലീസിന്റെ പരിഗണനയിലാണ്.
ബെല്‍റ്റു പോലെയുള്ള വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങളിലുള്ളത് ആരൊക്കെയാണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. ആളെ തിരിച്ചറിഞ്ഞതായി വിവരം. അടുത്ത ബന്ധുക്കൾ തന്നെയാണ് പരാതിപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.