തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം കാൽനടയാത്രക്കാരെ അടക്കം ബുദ്ധിമുട്ടിക്കുകയാണെന്നും അത് ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും ആരോപിച്ചാണ് ഹർജി. സമരത്തിൽ പങ്കെടുത്ത് സംസാരിച്ച രമേശ് ചെന്നത്തല അടക്കമുളളവർ എതിർകക്ഷികളാണ്.
ശമ്പള വർധന ആവശ്യപ്പെട്ടുള്ള ആശ വർക്കർമാർ സമരം ആരംഭിച്ചിട്ട് പതിനാറ് ദിവസമായി. സമരത്തെ പിന്തുണച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി രംഗത്ത് വന്നിരുന്നു. ആശാവർക്കർമാരുടേത് ന്യായമായ സമരമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാർ കൂടിയാലോചിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും വനിത കമ്മീഷൻ പറഞ്ഞു.
Read Also: ആറ് മണിക്കൂർ, 5 കൊലപാതകങ്ങൾ; ക്രൂരതയ്ക്ക് കാരണം പ്രണയമോ പണമോ...? കൂടുതൽ വിവരങ്ങൾ പുറത്ത്
അതേസമയം, സമരത്തെ തള്ളിപ്പറഞ്ഞ് സിഐടി രംഗത്ത് വന്നിരുന്നു. ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകളാണെന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ വിമർശനം. ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചുവെന്നും മൂന്നാറിലെ ടാറ്റ ടീ എസ്റ്റേറ്റിലെ പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരമെന്നും എളമരം കരീം പറഞ്ഞു. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലായിരുന്നു എളമരം കരീമിന്റെ വിമർശനം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഓണറേറിയത്തിൽ ആയിരം രൂപ എൽഡിഎഫ് സർക്കാർ വർധിപ്പിച്ചു. തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സജീവ പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. എന്നാൽ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ഉള്ള തൽപ്പരകക്ഷികളുടെ കെണിയിലകപ്പെട്ട ആശാവർക്കർമാരാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത്. മഹാഭൂരിപക്ഷം ആശമാരും ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ പ്രേരിത സമരത്തിന്റെ ഭാഗമല്ലെന്നും ലേഖനത്തിൽ എളമരം കരീം ചൂണ്ടിക്കാട്ടി.
അതേസമയം സമരം ചെയ്യാനുള്ള അവകാശം ഏതെങ്കിലും സംഘടനയുടെ കുത്തകയല്ലെന്ന് സമരസമിതി നേതാവ് പ്രതികരിച്ചു. സമരത്തിന് പിന്തുണയറിയിച്ച് നടി രഞ്ജിനിയും സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.