Asha Workers Protest: 'സമരം നടത്തുന്നത് ഈർക്കിൽ സംഘടന'; ആശ വർക്കർമാർക്കെതിരെ പരിഹാസം തുടർന്ന് എളമരം കരീം

Asha Workers Protest: എളമരം കരീം പാർട്ടിയുടെ ചരിത്രം മറന്നുപോയെന്ന് തോന്നുന്നുവെന്ന് ആശാവർക്കർമാർ. 

Written by - Zee Malayalam News Desk | Last Updated : Feb 26, 2025, 11:47 AM IST
  • ആശ വർക്കർമാരുടെ സമരത്തെ പരിഹസിച്ച് സിഐടിയു നേതാവ് എളമരം കരീം
  • മാധ്യമ ശ്രദ്ധ കിട്ടിയപ്പോൾ സമരക്കാർക്ക് ഹരമായെന്ന് എളമരം കരീം
  • എളമരം കരീം പാർട്ടിയുടെ ചരിത്രം മറന്നുപോയെന്ന് ആശാവർക്കർമാർ
Asha Workers Protest: 'സമരം നടത്തുന്നത് ഈർക്കിൽ സംഘടന'; ആശ വർക്കർമാർക്കെതിരെ പരിഹാസം തുടർന്ന് എളമരം കരീം

തിരുവനന്തപുരം: പതിനേഴ് ദിവസായി തുടരുന്ന ആശ വർക്കർമാരുടെ സമരത്തെ പരിഹസിച്ച് സിഐടിയു നേതാവ് എളമരം കരീം. രണ്ടാം തവണയാണ് സമരത്തെ അധിക്ഷേപിച്ച് എളമരം കരീം രംഗത്തെത്തുന്നത്.

സമരം നടത്തുന്ന ഈ‍ർക്കിൽ സംഘടനയാണെന്നും മാധ്യമ ശ്രദ്ധ കിട്ടിയപ്പോൾ സമരക്കാർക്ക് ഹരമായെന്നും എളമരം കരീം വിമർശിച്ചു. ഈ രീതിയിലല്ല പ്രതിഷേധിക്കേണ്ടത്. ആരോ​ഗ്യമേഖലയെ പ്രതിസന്ധിയിലാക്കി സമരം അം​ഗീകരിക്കാനാവില്ല.

Read Also: വിദര്‍ഭയെ വിറപ്പിച്ച് കേരളം! തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് പിഴുതു, നിധീഷിന് രണ്ട് വിക്കറ്റ്

ഞങ്ങൾ സമരം ചെയ്യുമ്പോൾ ആരോഗ്യമേഖലയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. വേതനം നിശ്ചയിച്ചത് കേന്ദ്ര നിർദ്ദേശപ്രകാരമാണ് സംസ്ഥാനത്തിന് കഴിയാവുന്നത് ചെയ്തുവെന്നും എളമരം കരീം കൂട്ടിച്ചേർത്തു.

അതേസമയം എളമരം കരീം പാർട്ടിയുടെ ചരിത്രം മറന്നുപോയെന്ന് തോന്നുന്നുവെന്ന് ആശാവർക്കർമാർ. സി.ഐ.ടിയുവിന്റെയും സി.പിഎമ്മിന്റെയും സ്വഭാവം വെളിപ്പെട്ടുവെന്നും അവർ പ്രതികരിച്ചു. 

സർക്കാരിനെതിരെ വിമർശനവുമായി സിപിഐ നേതാവ് കെ.കെ ശിവരാമനും രം​ഗത്തെത്തി. സർക്കാർ കണ്ണു തുറക്കാത്ത ദൈവമായി മാറി. അതുകൊണ്ടാണ് ആശാ വർക്കർമാർക്ക് സമരം ചെയ്യേണ്ടി വന്നത്. സമരത്തെ രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചു. പിഎസ്.സി ചെയർമാനും മെമ്പർമാർക്കും ലക്ഷങ്ങൾ വാരിക്കോരി നൽകുന്നു. നല്ല ശമ്പളമുള്ള ഹൈക്കോടതി പ്ലീഡർമാർക്ക് വീണ്ടും ശമ്പളം വർധിപ്പിച്ചു. എന്നിട്ടും ആശാവർക്കർമാർക്ക് പുലയാട്ടെന്ന് ശിവരാമൻ പറഞ്ഞു.

അതിനിടെ ആലപ്പുഴയിൽ ആശാ വർക്കേഴ്സ് യൂണിയൻ അം​ഗങ്ങൾക്ക് നൽകിയ ശബ്ദ സന്ദേശം പുറത്ത് വന്നു. ആലപ്പുഴയിലെ സിഐടിയു - ആശാ ​ഗ്രൂപ്പിലാണ് ശബ്ദസന്ദേശം വന്നത്. സമരത്തിന് പങ്കെടുക്കാൻ പോകുന്നവ‍ർ ​ഗ്രൂപ്പിൽ നിന്ന് രാജിവച്ചിട്ട് പോകണം. സെക്രട്ടറിയേറ്റിന് മുന്നിലുള്ളത് മുഴുവൻ ആശമാരല്ല, തൊഴിലാളികളും ഉണ്ട്. എല്ലാം നേടി തന്നത് സിഐടിയു ആണെന്ന് ഓ‍ർക്കണമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. സമരത്തിന് വിളിച്ചാൽ സ്ഥലത്തില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറണമെന്നും നിർദ്ദേശം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News