Punjab Govt: പത്ത് പാസാകണമെങ്കിൽ പഞ്ചാബി പഠനം നിർബന്ധമെന്ന് പഞ്ചാബ് സർക്കാർ

കരട് ചട്ടത്തില്‍ പത്താം ക്ലാസില്‍ പഠിക്കേണ്ട വിഷയങ്ങളില്‍ നിന്ന് പഞ്ചാബി ഭാഷയെ ഒഴിവാക്കിയിരുന്നു. ഇത്തരം നീക്കങ്ങള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 28, 2025, 12:16 AM IST
  • സ്‌കൂളുകളില്‍ പഞ്ചാബി പഠനം നിര്‍ബന്ധമാക്കി പഞ്ചാബ് സര്‍ക്കാര്‍
  • പത്താം ക്ലാസ് പാസാകണമെങ്കില്‍ പഞ്ചാബി ഭാഷ നിർബന്ധമാണെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്
Punjab Govt: പത്ത് പാസാകണമെങ്കിൽ പഞ്ചാബി പഠനം നിർബന്ധമെന്ന് പഞ്ചാബ് സർക്കാർ

ചണ്ഡീഗഡ്: സിബിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ ബോർഡുകൾക്കും കീഴിലുള്ള സ്‌കൂളുകളില്‍ പഞ്ചാബി പഠനം നിര്‍ബന്ധമാക്കി പഞ്ചാബ് സര്‍ക്കാര്‍. പത്താം ക്ലാസ് പാസാകണമെങ്കില്‍ പഞ്ചാബി ഭാഷ നിർബന്ധമാണെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Also Read: അസമിലെ മോറിഗാവ് ജില്ലയിൽ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി!

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സിബിഎസ് ഇയുടെ കരട് പരീക്ഷാ ചട്ടം പുറത്ത് വന്നതിന് പിന്നാലെയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഈ തീരുമാനം.  കരട് ചട്ടത്തില്‍ പത്താം ക്ലാസില്‍ പഠിക്കേണ്ട വിഷയങ്ങളില്‍ നിന്ന് പഞ്ചാബി ഭാഷയെ ഒഴിവാക്കിയിരുന്നു. ഇത്തരം നീക്കങ്ങള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബയിന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

പഞ്ചാബി പ്രധാന വിഷയമായി പഠിച്ചില്ലെങ്കില്‍ പഞ്ചാബിലെ വിദ്യാർത്ഥികൾ ഏത് ബോര്‍ഡിനു കീഴിലും പത്താം ക്ലാസ് പാസായതായി കണക്കാക്കില്ലെന്നും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും പഞ്ചാബി പ്രധാന വിഷയമായി നിര്‍ബന്ധമായും പഠിപ്പിക്കണമെന്നും. ഈ ഉത്തരവ് പാലിക്കാത്ത സ്‌കൂളുകള്‍ 2008 ലെ പഞ്ചാബ് ലേണിങ് ഓഫ് പഞ്ചാബി ആന്‍ഡ് അദര്‍ ലാംഗ്വേജസ് ആക്റ്റ് പ്രകാരമുള്ള നടപടി നേരിടേണ്ടിവരുമെന്നാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഉത്തരവിൽ പറയുന്നത്.

Also Read: 30 വർഷത്തിനു ശേഷം മീന രാശിയിൽ ശനി-രാഹു സംഗമം; ഇവർക്കിനി നേട്ടങ്ങൾ മാത്രം!

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഞ്ചാബി പഠിപ്പിക്കണമെന്ന് നേരത്തേ അതായത് 2021 ല്‍ സര്‍ക്കാര്‍ നിയമഭേദഗതി നടത്തിയിരുന്നു. ഇത് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചാബി നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞ ദിവസം തെലങ്കാനയും സമാനമായ നീക്കം നടത്തിയിരുന്നു. അതായത് സംസ്ഥാനത്തെ സിബിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ സ്‌കൂളികളിലും തെലുങ്ക് നിർബന്ധമാക്കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News