Gold Smuggling: ഈന്തപ്പഴത്തിനുള്ളിൽ കണ്ടെത്തിയത് 'സ്വർണക്കുരു'; വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ

Gold Smuggling Delhi: സ്വർണം കടത്തിയ യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 27, 2025, 06:56 PM IST
  • ഈന്തപ്പഴത്തിനുള്ളിൽ കുരുവിന്റെ സ്ഥാനത്ത് സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി
  • ഈന്തപ്പഴത്തിന്റെ കുരുവിന്റെ അളവിൽ സ്വർണം മുറിച്ച് ഈന്തപ്പഴത്തിനുള്ളിൽ നിറച്ചിരിക്കുകയായിരുന്നു
Gold Smuggling: ഈന്തപ്പഴത്തിനുള്ളിൽ കണ്ടെത്തിയത് 'സ്വർണക്കുരു'; വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: ഈന്തപ്പഴത്തിനുള്ളിൽ സ്വർണം കടത്താൻ ശ്രമിക്കവേ ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്. ജിദ്ദയിൽ നിന്ന് ഡൽഹിയിലെത്തിയ യാത്രക്കാരനിൽ നിന്ന് 172 ​ഗ്രാം സ്വർണമാണ് പിടികൂടിയത്. സൗദിയിലെ ജിദ്ദയിൽ നിന്നാണ് ഇയാൾ എത്തിയത്.

ബാ​ഗേജ് പരിശോധിക്കുന്നതിനിടെ എക്സ്റേ സ്കാനിങ്ങിൽ സംശയാസ്പദമായ രീതിയിലുള്ള വസ്തു ശ്രദ്ധയിൽപ്പെടുകയായിരുന്നു. യാത്രക്കാരൻ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിന് ഉള്ളിലൂടെ കടന്നപ്പോൾ ഉപകരണം ശക്തമായി ശബ്ദിച്ചു. ഇതോടെ കസ്റ്റംസിന് സംശയം വർധിച്ചു. തുടർന്ന് കസ്റ്റംസ് അധികൃതർ ല​ഗേജ് പരിശോധിച്ചു.

പരിശോധനയിൽ കവറിൽ കെട്ടിയ നിലയിൽ ഈന്തപ്പഴം കണ്ടെത്തി. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴത്തിനുള്ളിൽ കുരുവിന്റെ സ്ഥാനത്ത് സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. സ്വർണം പിടികൂടിയതായി ഡൽഹി കസ്റ്റംസ് ഉദ്യോ​ഗസ്ഥർ സ്ഥിരീകരിച്ചു. ഈന്തപ്പഴത്തിന്റെ കുരുവിന്റെ അളവിൽ സ്വർണം മുറിച്ച് ഈന്തപ്പഴത്തിനുള്ളിൽ നിറച്ചിരിക്കുകയായിരുന്നു.

സ്വർണം കടത്തിയ യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ആർക്കുവേണ്ടിയാണ് സ്വർണം എത്തിച്ചതെന്നുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News