Amit Shah: 'ഡിഎംകെ രാജ്യദ്രോഹികൾ'; 2026ൽ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ

Amit Shah: ഡിഎംകെയെ തമിഴ്നാട്ടിൽ നിന്ന് പുറത്താക്കേണ്ട സമയം അതിക്രമിച്ചെന്നും അമിത് ഷാ 

Written by - Zee Malayalam News Desk | Last Updated : Feb 26, 2025, 04:26 PM IST
  • പുതിയ സർക്കാർ ഇവിടെ പുതിയ യുഗത്തിന് തുടക്കമിടും.
  • കുടുംബ രാഷ്ട്രീയവും അഴിമതിയും അവസാനിപ്പിക്കും.
  • ദേശവിരുദ്ധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നിന്ന് വേരോടെ പിഴുതെറിയുമെന്നും ആഭ്യന്തരമന്ത്രി
Amit Shah: 'ഡിഎംകെ രാജ്യദ്രോഹികൾ'; 2026ൽ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ

ഡിഎംകെയെ രാജ്യദ്രോഹികൾ എന്ന് വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിഎംകെയെ തമിഴ്നാട്ടിൽ നിന്ന് പുറത്താക്കേണ്ട സമയം അതിക്രമിച്ചെന്നും 2026ൽ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കോയമ്പത്തൂരില്‍ ബിജെപിയുടെ ജില്ലാ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. 

'2024 ബിജെപിക്ക് ചരിത്രപരമായ വർഷമായിരുന്നു. 2024ൽ മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഏറെ നാളുകൾക്ക് ശേഷം ഞങ്ങൾ ആന്ധ്രാപ്രദേശിൽ സർക്കാർ രൂപീകരിച്ചു. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ വിജയങ്ങൾ ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസമുണ്ടെന്ന് തുറന്നു കാട്ടുന്നു. 2026 അവസാനത്തോടെ തമിഴ്നാട്ടിൽ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും', അമിത് ഷാ പറഞ്ഞു.

'പുതിയ സർക്കാർ ഇവിടെ പുതിയ യുഗത്തിന് തുടക്കമിടും. കുടുംബ രാഷ്ട്രീയവും അഴിമതിയും അവസാനിപ്പിക്കും'. ദേശവിരുദ്ധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നിന്ന് വേരോടെ പിഴുതെറിയുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടില്‍ ഭാഷാവിവാദം കത്തിനില്‍ക്കുന്നതിനിടെ, തമിഴിനെ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്ന് എന്ന് അമിത് ഷാ വിശേഷിപ്പിച്ചു. തമിഴ് ഭാഷയില്‍ സംസാരിക്കാന്‍ സാധിക്കാത്തതിന് മാപ്പ് പറഞ്ഞുകൊണ്ടാണ് അമിത് ഷാ തന്റെ പ്രസംഗം ആരംഭിച്ചത്. ഹിന്ദി നിര്‍ബന്ധമാക്കുന്ന കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ഡി.എം.കെയും സ്റ്റാലിനും കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അമിത് ഷായുടെ തന്ത്രപരമായ പ്രസംഗം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News