തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാന്‍റെ കുടുംബത്തിന്‍റെ കട ബാധ്യത വളരെ വലുതാണെന്ന് അന്വേഷണ സംഘം. അതുകൊണ്ടുതന്നെ ബാധ്യതയുടെ ആഴം മനസിലാക്കാൻ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.
അതുമായി ബന്ധപ്പെട്ട് കടം നൽകിയവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു തുടങ്ങി. ഇതിനിടയിൽ കാമുകി ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നൽകി. ഈ മാല എടുത്ത് തരണമെന്ന് ഫർസാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നു. കൂട്ടക്കൊലയ്ക്ക് കാരണം കുടുംബത്തിന്റെ വൻ കട ബാധ്യതയെന്ന നിഗമനത്തിലേക്കാൻ പോലീസ് നിലവിൽ എത്തി നിൽക്കുന്നത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്ന് അഫാന്റെ ഉമ്മയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
ഇതിനിടയിൽ വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതക കേസിൽ പ്രതിയായ അഫാന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്തായി. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതായപ്പോള്‍ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെന്നാണ് അഫാന്‍ പോലീസിന് നല്‍കിയ മൊഴി. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതിയെങ്കിലും ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയിലാണ് എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തിയതെന്ന് അഫാൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാന്‍ പോലീസിനോട് പറഞ്ഞു.
Also Read: വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ ഉമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു; മൊഴി ഇന്ന് രേഖപ്പെടുത്തും
വീട്ടു ചെലവിനും മറ്റുമായി ഉമ്മ നിരന്തരം പണം കടംവാങ്ങിയിരുന്നതായും ഇത് ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി മാറി എന്നും. പ്രധാനമായും പന്ത്രണ്ട് പേരില്‍ നിന്നാണ് പലപ്പോഴായി പണം കടം വാങ്ങിയിരുന്നതെന്നും. ഒരാളില്‍ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളില്‍ നിന്ന് വീണ്ടും കടംവാങ്ങിയായിരുന്നെന്നും അഫാന്‍ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും പിതൃസഹോദരനും ഭാര്യയും മുത്തശ്ശിയും കാര്യമായി സഹായിച്ചില്ലെന്നും അഫാന്‍ പറഞ്ഞു.
കടബാധ്യതകള്‍ തീര്‍ക്കാന്‍ അവര്‍ സഹായിച്ചില്ല എന്ന് മാത്രമല്ല നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും. ഈ കാരണത്താല്‍ ഇവരോട് തനിക്ക് പകയുണ്ടായിരുന്നതായും അഫാന്റെ മൊഴിയിലുണ്ടെന്നാണ് വിവരം. കാമുകിയായ ഫർസാനയെ കൊല്ലാൻ പ്രേരിപ്പിച്ചത് താനില്ലെങ്കിൽ അവൾ വേണ്ട എന്ന തീരുമാനമാണെന്നും അഫാന്റെ മൊഴിയിൽ വ്യക്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.