തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ പ്രതിയായ അഫാന് സാമ്പത്തിക ബാധ്യതയുള്ളതായി അറിയില്ലെന്ന് പിതാവ് റഹീം. മകന് പെൺകുട്ടിയുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ചും തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: തിരുവനന്തപുരം കൂട്ടക്കൊല; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു
തനിക്ക് സൗദിയിൽ ഉള്ള ബാധ്യതകൾ അല്ലാതെ മറ്റൊരു ബാധ്യതയും ഇല്ലെന്നും റഹീം പറഞ്ഞു. എന്നാൽ തന്റെ പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൂട്ടക്കൊല നടത്തിയ പ്രതിയായ അഫാൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കടത്തെ ചൊല്ലി വീട്ടിൽ ഇന്ന് തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കിൽ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നുമാണ് അഫാൻ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ പ്രതിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പിതാവിന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന അഫാൻ്റെ പ്രാഥമിക മൊഴി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. വിദേശത്ത് സ്പെയര്‍പാര്‍ട്സ് കടയുള്ള പിതാവിന്‍റെ ബിസിനസ് തകര്‍ന്നതാണ് കടബാധ്യതയ്ക്ക് കാരണമെന്നും പ്രതി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കടബാധ്യതയ്ക്കിടെ പെണ്‍സുഹൃത്തിനെ വീട്ടിൽ വിളിച്ചു കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ തര്‍ക്കമുണ്ടാകുകയും തുടർന്ന് ബന്ധു വീടുകളിലേക്ക് പോയെന്നും അവിടെയും തര്‍ക്കമുണ്ടായെന്നും സഹായം ചോദിച്ചിട്ട് ആരും കൂടെ നിന്നില്ലെന്നുമാണ് പ്രതി പോലീസിന് മൊഴി നൽകിയത്.
വിഷയത്തിൽ പ്രതിയുടെ മാതാവുമായാണ് ആദ്യം തര്‍ക്കമുണ്ടായത്. തുടർന്ന് ഇയാൾ മാതാവിന്‍റെ കഴുത്ത് ഞെരിച്ചു. ശേഷം മരിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ സഹായം ചോദിച്ച് ബന്ധുക്കളെ സമീപിച്ചപ്പോള്‍ ആരും സഹായിച്ചില്ലെന്നും ഇതിനുപിന്നാലെ കൂട്ടക്കൊല നടത്തുകയായിരുന്നു എന്നും പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.