തലസ്ഥാനത്തെ കൂട്ടക്കുരുതിയുടെ നടുക്കത്തിലാണ് പേരുമല ആർച്ച് ജംക്ഷനിലെ നിവാസികൾ. തങ്ങൾക്ക് പ്രിയപ്പെട്ട കുടുംബത്തിന്റെ ദുർവിധി അവർക്ക് ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല. പ്രത്യേകിച്ച് ഒൻപതാം ക്ലാസുകാരൻ അഫ്സാന്റെ മരണം.
അഫാന്റെ ക്രൂരതയുടെ അവസാനത്തെ ഇര സ്വന്തം അനിയനാണെന്ന് അവർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. കുഞ്ഞനുജനെ ചേർത്തിരുത്തി അഫാൻ ബൈക്ക് ഓടിച്ചു പോകുന്നത് സ്ഥിരമായി കാണുന്നവരാണ് പേരുമല നിവാസികൾ.
Read Also: ശിവരാത്രി; കൊച്ചി മെട്രോ സര്‍വീസ് സമയം വര്‍ധിപ്പിച്ചു
അഫാനും അഫ്സാനും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. പിതാവ് റഹീം ഗൾഫിലായിരുന്നതിനാൽ അച്ഛന്റെ കരുതലോടെയാണ് അഫാൻ കുഞ്ഞനുജനെ സ്നേഹിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു.അനുജന്റെ പഠനകാര്യത്തിലും അതീവ ശ്രദ്ധ പുലർത്തിയിരുന്നു.
അമ്മയുടെ രോഗവും കുടുംബത്തിന്റെ കടബാധ്യതയും അനുജനെ ബാധിക്കാതിരിക്കാൻ അഫാൻ ശ്രദ്ധിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. അങ്ങനെയുള്ള ചേട്ടന് ഇത്രയും ക്രൂരമായി അനുജനെ എങ്ങനെ കൊല്ലാനായി എന്നതും അജ്ഞാതമായി തുടരുകയാണ്.
സ്വീകരണ മുറിയിൽ നിലത്തുക്കിടക്കുന്ന നിലയിലായിരുന്നു അഫ്സാന്റെ മൃതദേഹം. കൊലപാതകത്തിന് മുമ്പ് അനുജനെ ഹോട്ടലിൽ കൊണ്ടുപോയി കുഴിമന്തി വാങ്ങി കൊടുത്തിരുന്നു. കൂടാതെ അഫ്സാന്റെ മൃതദേഹത്തിന് ചുറ്റും 500 രൂപയുടെ കറൻസി നോട്ടുകൾ വിതറിയിരുന്നു. എന്തിനാണ് അഫാൻ ഇങ്ങനെ ചെയ്തത് എന്നതിനും ഉത്തരം ലഭിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.