തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പ്രതി അഫാന്റെ സഹോദരൻ അഫ്സാൻ, മുത്തശ്ശി സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാക്യ സാജിത ബീഗം, അഫാന്റെ പെൺസുഹൃത്ത് ഫർസാന എന്നിവരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് നൽകിയത്.
മരിച്ച അഞ്ച് പേരുടെയും സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. ചിറയിൻകീഴ് കാട്ടുമര മുറാക്കൽ ജുമാ മസ്ജിദിൽ അഫാന്‍റെ പെൺ സുഹൃത്തായ ഫർസാനയുടെ സംസ്കാര ചടങ്ങുകൾ നടക്കും. സൽമാബീബി , ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫാൻറെ സഹോദരൻ അഫ്സാൻ എന്നിവരുടെ മൃതദേഹം പാങ്ങോട് ജുമാ മസ്ജിദിൽ കബറടക്കും.
Read Also: തമ്മിൽ പത്ത് വയസ്സ് വ്യത്യാസം, മകനെ പോലെ സ്നേഹിച്ച അനുജനെയും വെറുതെ വിട്ടില്ല; അഫാന്റെ ലക്ഷ്യമെന്ത്?
എലിവിഷം കഴിച്ചതിനാൽ പ്രതി അഫാൻ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. എലിവിഷം കഴിച്ചാൽ ദിവസങ്ങൾക്ക് ശേഷം ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രതിയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. മാനസിക വിദഗ്ധർ അടങ്ങുന്ന ഡോക്ടർമാരുടെ സംഘമായിരിക്കും പ്രതിയെ പരിശോധിക്കുക.
അതേസമയം കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണ് അറിയില്ലെന്ന് ദക്ഷിണ മേഖല ഐജി ശ്യാം സുന്ദർ. പ്രതി എല്ലാവരെയും കൊലപ്പെടുത്തിയത് ഒരു ചുറ്റിക ഉപയോഗിച്ചാണ്. ചുറ്റിക വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.