തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ. വിശദമായ പരിശോധനയ്ക്ക് ശേഷമേ ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് വ്യക്തമാകൂവെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പറഞ്ഞു.
ചുറ്റിക ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. നെഞ്ചിന് മുകളിൽ ചുറ്റിക കൊണ്ട് അടിച്ചാണ് പിതൃസഹോദരൻ ലത്തീഫിനെയും അദ്ദേഹത്തിന്റെ ഭാര്യ സാജിത ബീഗത്തെയും കൊന്നത്. കഴുത്തിനും തലയ്ക്കും പിന്നിലും മുഖത്തും ചുറ്റിക ഉപയോഗിച്ച് അടിച്ചു. ലത്തീഫിന്റെ ശരീരത്തിൽ 20ലേറെ മുറിവുകളുണ്ട്.
സാജിത ബീഗത്തിന്റെ ശരീരത്തിൽ നിന്ന് ആഭരണങ്ങൾ നഷ്ടമായിട്ടില്ല. സഹോദരൻ അഫ്സാന്റെ തലയ്ക്ക് ചുറ്റും മുറിവുകളുണ്ട്. അതിൽ മൂന്ന് മുറിവുകൾ ആഴമുള്ളവയാണ്. പെൺസുഹൃത്ത് ഫർസാനയുടെ നെറ്റിയിലും ആഴത്തിലുള്ള മുറിവുണ്ടെന്ന് ഡിവൈഎസ്പി പറഞ്ഞു.
Read Also: വെഞ്ഞാറമൂട് കൂട്ടക്കൊല: കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
കൂട്ടക്കുരുതിയിൽ സമഗ്ര അന്വേഷണത്തിലാണ് പൊലീസ്. കൊടും ക്രൂരതയിൽ പ്രതി കീഴടങ്ങിയെങ്കിലും ചുരുളഴിക്കാൻ ചോദ്യങ്ങൾ ഒട്ടേറെയാണ്. അഫാന്റെ മൊഴികൾ വിശ്വസയോഗ്യമല്ലെന്ന് പൊലീസ് പറയുന്നു. കൊലപാതകങ്ങൾക്ക് പിന്നിലെ കാരണമെന്ത്? കൂട്ടക്കൊലയ്ക്ക് മറ്റാരുടെയെങ്കിലും സഹായമോ പ്രേരണയോ ലഭിച്ചോ? കൊലപാതകത്തിനുള്ള ആസൂത്രണം എപ്പോൾ, എങ്ങനെ? മുത്തശ്ശിയെയും അനുജനെയും എന്തുകൊണ്ടു ലക്ഷ്യംവച്ചു? പെൺകുട്ടി എങ്ങനെ ഇരയായി? തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.
പിതാവിന്റെ കടബാധ്യത പരിഹരിക്കാനാണ് കൊലപാതകമെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പിതാവിന്റെ കടബാധ്യത പരിഹരിക്കാൻ ഒരു മാർഗവും കണ്ടില്ല. ബന്ധുക്കളെ സമീപിച്ചപ്പോൾ അവർ സഹായിച്ചില്ല. അതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഫാൻ പൊലീസിനോട് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. 23കാരനായ അഫാൻ ആറ് മണിക്കൂറുകളിലായി അഞ്ച് പേരുടെ ജീവനാണ് എടുത്തത്.
അഫാന്റെ മുത്തശ്ശി സൽമാൻബീവി (950, സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ അബ്ദുൽ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി ഫർസാന (22) എന്നിവരാണു കൊല്ലപ്പെട്ടത്. അഞ്ചൽ സെന്റ് ജോൺസ് കോളജിൽ ബിരുദാനന്തരബിരുദ വിദ്യാർഥിനിയായ ഫർസാന പെൺസുഹൃത്താണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മാതാവ് ഷമി തീവ്രപരിചരണ വിഭാഗത്തിലാണ്. ഷമിക്ക് ഇപ്പോൾ ഒന്നും സംസാരിക്കാൻ സാധിക്കില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.