Venjaramoodu Mass Murder Case: ആറ് മണിക്കൂ‍ർ, 5 കൊലപാതകങ്ങൾ; ക്രൂരതയ്ക്ക് കാരണം പ്രണയമോ പണമോ...? കൂടുതൽ വിവരങ്ങൾ പുറത്ത്

Venjaramoodu Mass Murder Case: മൂന്ന് വീടുകളിലെ കൂട്ടക്കുരുതികൾക്ക് 25 കിലോമീറ്ററാണ് അഫാൻ സഞ്ചരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 25, 2025, 10:00 AM IST
  • വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
  • 2 പഞ്ചായത്തുകളിലും മൂന്ന് സ്റ്റേഷൻ പരിധിയിലുമാണ് കൊലപാതകം
  • അഫാൻ ബൈക്കിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Venjaramoodu Mass Murder Case: ആറ് മണിക്കൂ‍ർ, 5 കൊലപാതകങ്ങൾ; ക്രൂരതയ്ക്ക് കാരണം പ്രണയമോ പണമോ...? കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  തിരുവനന്തപുരത്തെ കൂട്ടക്കൊലയിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അഫാൻ അരുംകൊലകൾ നടത്തിയതെന്ന് പൊലീസിന്‍റെ കണ്ടെത്തല്‍.

മൂന്ന് വീടുകളിലെ കൂട്ടക്കുരുതികൾക്ക് 25 കിലോമീറ്ററാണ് അഫാൻ സഞ്ചരിച്ചത്. 2 പഞ്ചായത്തുകളിലും മൂന്ന് സ്റ്റേഷൻ പരിധിയിലുമാണ് കൊലപാതകം നടന്ന വീടുകൾ. അഫാൻ ബൈക്കിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 

Read Also: വെഞ്ഞാറമൂട് കൂട്ടക്കൊല: കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

രാവിലെ 10നും വൈകിട്ട് നാലരയ്ക്കും ഇടയിൽ അഞ്ച് കൊലപാതകങ്ങളാണ് പ്രതി നടത്തിയത്. രാവിലെ 10ന് മാതാവിനോട് പണം ചോദിച്ചു. എന്നാൽ പണം നൽകാത്തത്തിനാൽ തല ഭിത്തിയിലിടിച്ചു. അതിനുശേഷം അഫ്സാന്റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന മുത്തശ്ശി സൽമാബീവിയെ തേടിയെത്തി. പാങ്ങോട് എത്തിയത് ഉച്ചയ്ക്ക 1.15ന്. കമ്മൽ ആവശ്യപ്പെട്ടു. നൽകാത്തതിനാൽ കൊലപ്പെടുത്തി കമ്മൽ കവർന്നു.

കമ്മലുമായി വെഞ്ഞാറമൂട്ടിലെത്തിയപ്പോൾ പിതൃസഹോദരൻ ലത്തീഫ് വിളിച്ചു. ലത്തീഫ് എല്ലാം മനസ്സിലാക്കിയെന്ന് കരുതി അദ്ദേഹത്തെയും കൊല്ലാൻ തീരുമാനിച്ചു. വെഞ്ഞാറമൂട് നിന്ന് ചുറ്റിക വാങ്ങിച്ച് ചുള്ളാളത്തെ വീട്ടിലെത്തി. വൈകിട്ട് മൂന്നിന് ലത്തീഫിനെയും ഭാര്യ ഷാഹിദയേയും കൊലപ്പെടുത്തി. വൈകിട്ട് നാലിന് പെൺസുഹൃത്ത് ഫർസാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി. തൊട്ടുപിന്നാലെ പരീക്ഷ കഴിഞ്ഞെത്തിയ അനുജൻ ഉമ്മയെ അന്വേഷിച്ചു.

Read Also: തിരുവനന്തപുരം കൂട്ടക്കൊല; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു

ഈ ഘട്ടത്തിൽ അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടിൽ തന്നെ വെച്ചു. വൈകിട്ട് 6ന് കുളിച്ച് വസ്ത്രം മാറി ഓട്ടോയിൽ കയറി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി എന്നിങ്ങനെയാണ് പ്രതി നൽകിയ മൊഴി. 

അതേസമയം പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. കൊലപാതക പരമ്പരയ്ക്കുള്ള യഥാർത്ഥ കാരണം എന്തെന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. പ്രതിക്ക് സാമ്പത്തിക ബാധ്യതയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.  ആശുപത്രിയിലുള്ള അമ്മയുടെ നില ഗുരുതരമാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News