തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും. മാനസിക വിദഗ്ധർ അടങ്ങുന്ന ഡോക്ടർമാരുടെ സംഘമായിരിക്കും പ്രതിയെ പരിശോധിക്കുക.താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രതിയുടെ മൊഴി. അതേസമയം ഒരു മാസമായി മദ്യപിക്കാറുണ്ടെന്നും അഫാൻ ഡോക്ടർമാരോട് പറഞ്ഞു.
അഫാൻ അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എലിവിഷം കഴിച്ചാൽ ദിവസങ്ങൾക്ക് ശേഷം അത് ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്. പെപ്സിയിൽ എലിവിഷം ചേർത്ത് കുടിച്ചിരുന്നുവെന്ന് പ്രതി പറഞ്ഞിരുന്നു.
Read Also: അൻവർ എഫക്ട്? ചുങ്കത്തറയിൽ പ്രതിഷേധം; അവിശ്വാസപ്രമേയത്തിനിടെ ഏറ്റുമുട്ടി എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ
വിഷം കഴിച്ചു എന്ന മൊഴി ഉള്ളതിനാൽ ജാഗ്രത തുടരുകയാണ്. അഫാൻ അസ്വസ്ഥത കാണിക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മരുന്ന് കുത്തിയ കാനുല ഊരിക്കളഞ്ഞു. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.
റൂറൽ എസ്പിയുടെ നേതൃത്വത്തിൽ നാല് സിഐമാരുടെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അഫാൻ പറഞ്ഞത് മുഴുവൻ മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം പറഞ്ഞു.
അതേസമയം പ്രതി ലഹരി ഉപയോഗിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തൽ. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂവെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.