മകന്റെ കൊടുംക്രൂരതയിൽ നടുങ്ങി ഒരു പിതാവ്. ത്റെ ഉറ്റവരുടെ വേർപാടിൽ തകർന്നിരിക്കുകയാണ് അഫാന്റെ പിതാവ് അബ്ദുൾ റഹീം. മകന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും റഹീം പറഞ്ഞു.
അബ്ദുൾ റഹീം നിലവിൽ ദമ്മാമിലാണ്. ഇഖാമ പുതുക്കലുമായി ബന്ധപ്പെട്ട നിയമക്കുരുക്കിലാണ് അദ്ദേഹം. നാട്ടിൽ വരാൻ സാധിക്കാതെയായിട്ട് രണ്ടര വർഷത്തോളമായി. നാല് മണിയോടെയാണ് താൻ വിവരം അറിയുന്നതെന്ന് റഹീം പറയുന്നു.
Read Also: 'തലയിൽ ചുറ്റിക കൊണ്ട് തുരുതുരാ അടിച്ചു'; താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയെന്ന് അഫാൻ
നാട്ടിൽ നിന്ന് സഹോദരിയുടെ മകനാണ് വിളിച്ചത്. ഉമ്മയുടെ മരണമാണ് ആദ്യം അറിഞ്ഞത്. റിയാദിലുള്ള സുഹൃത്ത് വിളിച്ച് ഭാര്യയ്ക്കും മകനും ഇങ്ങനെ പറ്റിയെന്ന് പറഞ്ഞു. ശേഷം നാട്ടിലുള്ള ഒരാളെ വിളിച്ച് അന്വേഷിച്ചപ്പോൾ മകനും ഭാര്യയ്ക്കും എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
ഭാര്യയുടെ അനുജത്തിയെ വിളിച്ചപ്പോൾ ഹോസ്പിറ്റലിലാണെന്ന് പറഞ്ഞു. തന്റെ ഇളയമകൻ മരിച്ച കാര്യം ഇപ്പോഴൊന്നും താൻ അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. രണ്ട് ദിവസം മുന്‍പ് വീട്ടില്‍ വിളിച്ചിരുന്നുവെന്നും പ്രത്യേകിച്ച് പ്രശ്‌നങ്ങളുള്ളതായി പറഞ്ഞില്ലെന്നും അദ്ദേഹം ഓർക്കുന്നു.
Read Also: എലിവിഷം കഴിച്ചെന്ന് മൊഴി; പ്രതി അഫാന്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും
എനിക്ക് കുറച്ച് കട ബാധ്യതകളുണ്ടായിരുന്നു. വീടും പുരയിടവും വിറ്റ് കടംവീട്ടാനുള്ള ശ്രമത്തിലായിരുന്നു. എന്നാലത് നടന്നില്ല.സ്ഥലം വിറ്റ് ബാധ്യത തീര്‍ക്കുന്നതില്‍ അഫാനും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. അല്ലാതെ അഫാന് സ്വയം വരുത്തിവെച്ച സാമ്പത്തിക ബാധ്യതകളോ മാനസിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറയുന്നു.
അഫാന് പെണ്‍സുഹൃത്ത് ഉണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ താൻ അതിനെ എതിര്‍ത്തിരുന്നില്ലെന്നും റഹീം പറഞ്ഞു. ഫർസാനയുടെ പക്കൽ നിന്ന് അഫാൻ സാമ്പത്തിക സഹായം വാങ്ങിയിരുന്നു. അതില്‍ പകുതിയോളം താന്‍ തന്നെ അയച്ചു കൊടുത്തുവെന്നും റഹീം പറഞ്ഞു.
ഉമ്മയുമായോ സഹോദരനുമായോ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ആറ് മാസത്തെ സന്ദര്‍ശക വീസയില്‍ അഫാന്‍ സൗദിയില്‍ വന്നിരുന്നു. തനിക്കൊപ്പം കഴിഞ്ഞ് സന്തോഷത്തോടെയാണ് തിരിച്ചു പോയത്. എന്താണ് അവന് സംഭവിച്ചതെന്ന് അറിയില്ലെന്നും അബ്ദുല്‍ റഹീം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.