തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം മൂന്ന് പേരൊടുള്ള അമിതസ്നേഹവും മൂന്ന് പേരൊടുള്ള അടങ്ങാത്ത പകയുമെന്ന് പ്രതി അഫാന്റെ മൊഴി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സഹായിച്ചില്ലെന്നതായിരുന്നു മുത്തശ്ശി സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്താൻ കാരണം. പണം കടം വാങ്ങി ധൂർത്തടിക്കുന്നുവെന്ന പേരിൽ ലത്തീഫ് അഫാനെ വഴക്കുപറയുകയും ഉപദേശിക്കുകയും ചെയ്തു. ഒന്നരലക്ഷം രൂപ ലത്തീഫ് നൽകിയിരുന്നു. എന്നാൽ കൂടുതൽ ചോദിച്ചെങ്കിലും നൽകിയില്ല. ഇതെല്ലാം ലത്തീഫിനോടുള്ള പകയ്ക്ക് കാരണമായി.
Read Also: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; കടുത്ത ചൂടിനെ ശമിപ്പിക്കാൻ വേനൽമഴയ്ക്കും സാധ്യത
കടം കാരണം ജീവിക്കാൻ കഴിയാതെ വന്നതോടെയാണ് അമ്മയേയും അനുജനേയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് അഫാൻ പറഞ്ഞു. കടക്കാരുടെ ശല്യം പെരുകിയതോടെ എന്തു ചെയ്യണമെന്നറിയാത്ത നിലയിലായിരുന്നു. കാൻസർ രോഗിയായ മാതാവിന്റെ ചികിത്സയ്ക്കുപോലും പണമില്ലാതെ വന്നു. മാതാവിനെയും അനുജനെയും ഒറ്റയ്ക്കാക്കാനുള്ള മനസ്സുവന്നില്ല. താൻ ഇല്ലാതെ ഫർസാനയും ജീവിക്കേണ്ട എന്നതായിരുന്നു പെൺസുഹൃത്തിനെ കൊലപ്പെടുത്താനുള്ള കാരണം.
അതേസമയം ഡോക്ടർമാരുടെ അനുമതി ലഭിച്ചാൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. മെഡിക്കൽ കോളേജിൽ വച്ചുതന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. തുടർന്ന് മജിസ്ട്രേട്ടിനെ ആശുപത്രിയിലെത്തിച്ച് പ്രതിയെ റിമാൻഡ് ചെയ്ത് ആശുപത്രിയിൽ തന്നെ തുടരാനാണ് തീരുമാനം.
ഇന്നും മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ഡോക്ടറുടെ സമ്മതപ്രകാരം ആറ്റിങ്ങള്‍ ഡിവൈഎസ്പി മൊഴിയെടുക്കാന്‍ ആശുപത്രിയിൽ എത്തിയെങ്കിലും അഫാന്‍റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. അഫാന്‍റെ ഗൂഗില്‍ സെർച്ച് ഹിസ്റ്ററി പരിശോധിക്കാൻ സൈബര്‍ പൊലീസിന് കത്ത് നല്‍കി. ആത്മഹത്യക്ക് വഴി തേടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നുവെന്ന അഫാന്‍റെ മൊഴി സ്ഥിരീകരിക്കാനാണിത്. അഫാന്‍റെയും ഷെമിയുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.