തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടകൊലപാതകത്തിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അമ്മുമ്മ സൽമാ ബീവിയുടെ കൊലപാതത്തിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. പാങ്ങോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഫാനെതിരായ മറ്റു നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡോക്ടര്‍മാരുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രതിയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.
അഫാനെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ല. സ്കാനിംഗ് അടക്കമുള്ള പരിശോധനകൾ നടക്കുകയാണെന്നും അഫാൻ നിരീക്ഷണത്തിൽ തുടരുമെന്നുമാണ് വിവരം. അതിനിടെ കൃത്യം നടന്ന സമയത്ത് അഫാൻ മദ്യം അല്ലാതെ മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ രക്ത പരിശോധന ഫലത്തിലാണ് കണ്ടത്തൽ. വിഷം കഴിക്കാൻ വേണ്ടിയാണ് മദ്യം വാങ്ങിയതെന്നാണ് പ്രതിയുടെ മൊഴി.
Also Read: Nenmara Double Murder case: നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി
അതേസമയം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഫാന്റെ ഉമ്മയുടെ ആരോഗ്യനിലയിൽ പുരോഗതി. ഷെമിനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. ഷെമിനയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് മൊഴി എടുക്കാൻ ഡോക്ടർമാർ പോലീസിന് അനുമതി നൽകിയത്. എന്നാൽ ഇന്ന് അതുണ്ടാവില്ല എന്ന വിവരമാണ് പുറത്തുവരുന്നത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങൾ നടത്തേണ്ടി വന്നുവെന്നാണ് അഫാൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതായിരിക്കാം കൂട്ടക്കൊലപാതകത്തിന് കാരണം എന്ന നിഗമനത്തിലാണ് പോലീസിന്റെ അന്വേഷണവും മുന്നോട്ട് നീങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.